ഇന്ത്യയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ് .പല സംസ്ഥാനങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വർധിക്കുന്നതിനൊപ്പം മതിയായ ഓക്സിജൻ ലഭിക്കാത്തതും ആരോഗ്യ മേഖലയെ ഏറെ അലട്ടുന്ന പ്രശ്നമാണ് .
ചില താരങ്ങൾക്കിടയിൽ കോവിഡ് സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് നിർത്തിവെച്ച ഇന്ത്യൻ പ്രീമിയർ പതിനാലാം സീസൺ എന്ന് തുടരുവാൻ കഴിയും എന്ന കാര്യത്തിൽ ആശങ്ക തുടരുകയാണ് .
എന്നാൽ ഇപ്പോൾ വാർത്തകളിൽ ഏറെ പ്രാധാന്യം ലഭിക്കുന്നത് ചെന്നൈ സൂപ്പർ കിങ്‌സ് താരം സുരേഷ് റെയ്‌നയുടെ ഒരു ട്വീറ്റാണ് .കൊവിഡ് ബാധിച്ച് ഇപ്പോൾ ചികിത്സയിൽ കഴിയുന്ന അമ്മാവൻ് അടിയന്തിരമായി ഓക്സിജൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു .ഇപ്പോൾ ലഭിക്കുന്ന റിപോർട്ടുകൾ പ്രകാരം ബോളിവുഡ് താരം സോനു സൂദ് താരത്തിന്റെ അമ്മാവൻ ആവശ്യമായി ഓക്സിജൻ എത്തിച്ചു നൽകി എന്നാണ് .മുൻ ഇന്ത്യൻ താരത്തിന്റെ ട്വീറ്റ് പിന്നാലെ കൂടുതൽ
വിശദാംശങ്ങളെല്ലാം നൽകാൻ ആവശ്യപ്പെട്ട സോനു സൂദ് അൽപ്പം സമയത്തിനകം തന്നെ സഹായം എത്തിക്കുകയും ചെയ്തു. ഓക്സിജൻ സിലിണ്ടറുകൾ 10 മിനിറ്റിനകം എത്തുമെന്ന് വ്യക്തമാക്കി സോനു സൂദ് റെയ്നക്ക് മറുപടി .
അതേസമയം ആദ്യ ഘട്ട കോവിഡ് വരവ് മുതലേ വിവിധ തരം സഹായങ്ങളുമായി തന്റെ ഫൗണ്ടേഷനിലൂടെ ബംഗലൂരുവിലെ നിരവധി രോഗികൾക്ക് ഓക്സിജൻ അടിയന്തര ഘട്ടങ്ങളിൽ എത്തിച്ചു നൽകുകയും ചെയ്തിരുന്നു .