അവന്റെ ബാറ്റിംഗ് ഇപ്പോൾ വൈറസ് ഇല്ലാത്ത കമ്പ്യൂട്ടർ പോലെ : യുവതാരത്തെ കുറിച്ച് വാചാലനായി അജയ് ജഡേജ

IMG 20210507 093824

ഇത്തവണത്തെ ഐപിൽ മത്സരങ്ങൾ പാതിവഴിയിൽ ഉപേഷിച്ചെങ്കിലും സീസണിൽ ബാറ്റിങ്ങിൽ തന്റെ കഴിവ് തെളിയിക്കുന്ന തരത്തിലുള്ള പ്രകടനമാണ് ഇന്ത്യൻ ഓപ്പണർ പൃഥ്വി ഷാ കാഴ്ചവെച്ചത് .ഡൽഹി ടീമിനായി ഓപ്പണിങ്ങിൽ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുത്ത താരം  സഹ ഓപ്പണർ  ശിഖർ ധവാൻ ഒപ്പം ടീമിന് മികച്ച തുടക്കമാണ് നൽകിയത് .നേരത്തെ ഓസ്ട്രേലിയൻ പര്യടനത്തിലെ വളരെ  നിരാശാജനകമായ ബാറ്റിംഗ്  പ്രകടനത്തിനുശേഷം  യുവതാരം ഇന്ത്യൻ ടീമിലേക്ക്ള്ള തിരിച്ചുവരവിനുള്ള  ശ്രമത്തിലുമാണ് .

ഇത്തവണത്തെ ഐപിഎല്ലിന് മുൻപായി നടന്ന സയ്യദ്  മുഷ്താഖ് അലി ടി20യിലും വിജയ് ഹസാരെ ട്രോഫിയിലും റൺസ് വാരിക്കൂട്ടിയ താരം ഇതേ ഫോം വീണ്ടും ആവർത്തിച്ചാൽ ഇന്ത്യൻ ടീമിലേക്ക് വൈകാതെ തിരികെയെത്തും എന്നാണ് മുൻ ഇന്ത്യൻ താരം സുനിൽ ഗവാസ്‌ക്കർ അടക്കം അഭിപ്രായപ്പെട്ടത്  . ഇപ്പോൾ ഷാ തന്റെ ബാറ്റിംഗ് ന്യൂനതകളെ എങ്ങനെ മറികടന്നു എന്ന് വിശദമാക്കുകയാണ് മുൻ ഇന്ത്യൻ താരം അജയ് ജഡേജ .

“ഇപ്പോൾ അവൻ  ആളാകെ   മാറി.
ഒഴുക്കോടെയുള്ള പൃഥ്വിയുടെ ബാറ്റിം​ഗ് കാണുമ്പോൾ വൈറസ് ഇല്ലാത്ത കമ്പ്യൂട്ടർ പോലെയാണ് എനിക്ക് തോന്നുന്നത് .അവനിപ്പോൾ തന്റെ ബാറ്റിങ്ങിനെ ബാധിച്ച വൈറസുകളെ എല്ലാം ഒഴിവാക്കി കുതിക്കുകയാണ് . കഴിഞ്ഞ വർഷം ഒരു ചെറിയ വൈറസ് ഷായുടെ ബാറ്റിം​ഗിനെയും കളിയോടുള്ള സമീപനത്തെയും  ബാധിച്ചിരുന്നു.പക്ഷേ ഇപ്പോൾ എല്ലാത്തിൽ നിന്നും മുകതനായ  അവൻ ഒരു അസാമാന്യ ബാറ്സ്മാനായി മാറി കഴിഞ്ഞു ” അജയ് ജഡേജ വാചാലനായി .

See also  IPL 2024 : സഞ്ചു സാംസണ്‍ ഏറ്റവും കൂടുതല്‍ സിക്സ് അടിച്ചത് ആര്‍ക്കെതിരെ ? ലിസ്റ്റ് ഇതാ.

ഇത്തവണത്തെ ഐപിൽ സീസണിൽ ഡൽഹി ക്യാപിറ്റൽസ് ടീം കളിച്ച 8 മത്സരങ്ങളിൽ ആറിലും വിജയ്ം നേടി പോയിന്റ് ടേബിളിൽ ഒന്നാമത് എത്തിയിരുന്നു .ഡൽഹി ടീമിന്റെ കുതിപ്പിൽ ഏറെ സഹായകമായ പൃഥ്വി  ഷാ 8 കളികളിൽ നിന്നായി 308 റൺസ് അടിച്ചെടുത്തിരുന്നു .ഐപിൽ മുൻപ്‌ നടന്ന വിജയ് ഹസാരെ ട്രോഫിയിൽ താരം 800 അധികം റൺസ് നേടി .

Scroll to Top