ആഗ്രഹിക്കുന്നത് പോലെ എല്ലാം നടക്കുമോ :കോഹ്ലിയുടെ വേദനയിൽ ഗവാസ്ക്കർ

Gavaskar and Kohli

ഐപിൽ പതിനാലാമത്തെ സീസണിൽ ആരാകും ഇത്തവണ കിരീടം നേടുക എന്നുള്ള ചോദ്യം ക്രിക്കറ്റ്‌ ലോകത്ത് ഏറെ സജീവമാണ്. നിലവിലെ ഏറെ ആവേശം നിറഞ്ഞ ഐപിഎല്ലിൽ എലിമിനേറ്റർ റൗണ്ടിൽ പുറത്തായ വിരാട് കോഹ്ലിയുടെ ബാംഗ്ലൂർ ടീം ആരാധകർക്ക് സമ്മാനിച്ചത് നിരാശകൾ മാത്രം. ഇന്നലെ നടന്ന കൊൽക്കത്തക്ക് എതിരായ നിർണായക മത്സരത്തിൽ നാല് വിക്കറ്റിന്റെ തോൽവി ആണ് ബാംഗ്ലൂർ ടീം വഴങ്ങിയത്. തുടർ ജയങ്ങളോടെ സീസൺ ആരംഭിച്ച വിരാട് കോഹ്ലിയും സംഘവും ബാറ്റിങ്, ബൗളിംഗ് എല്ലാ മേഖലകളിലും തിളങ്ങിയിരുന്നു. എല്ലാ ടീമുകൾക്കും ഭീക്ഷണിയായി വന്ന ബാംഗ്ലൂർ ടീമിന് പക്ഷേ മറ്റൊരു ഐപിൽ കിരീടം കൂടി കയ്യകലെ നഷ്ടമായി. ഒരു ഐപിൽ കിരീടം പോലും നേടുവാനായി കഴിയാതെ ബാംഗ്ലൂർ ടീം നായകപദവി കോഹ്ലിയും ഒഴിഞ്ഞു. കഴിഞ്ഞ 8 വർഷം ബാംഗ്ലൂർ ടീമിനെ മുന്നിൽ നിന്നും നയിച്ച കോഹ്ലിക്ക് ഐപിൽ കിരീടം എന്നുള്ള സ്വപ്നത്തിലേക്ക് ഇത്തവണയും പക്ഷേ എത്തുവാൻ കഴിഞ്ഞില്ല.

എന്നാൽ ക്യാപ്റ്റൻസി റോളിൽ നിന്നും വിരമിച്ച വിരാട് കോഹ്ലിയെ കുറിച്ച് ഏറെ വ്യത്യസ്തമായ ഒരു അഭിപ്രായമാണ് മുൻ ഇതിഹാസ താരം സുനിൽ ഗവാസ്ക്കർ പങ്കുവെക്കുന്നത്. ഇതിഹാസ താരങ്ങൾ കൂടിയായ സച്ചിനോടും ബ്രാഡ്മാനോടും കോഹ്ലിയെ ഉപമിച്ച ഗവാസ്ക്കർ എല്ലാ കാലത്തും ആരാധകർ കരുതുന്നത് പോലെ നടക്കില്ല എന്നും സൂചിപ്പിച്ചു.

See also  കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഗിൽ. ചരിത്രം മാറ്റി കുറിച്ച തകർപ്പൻ റെക്കോർഡ്.

“എക്കാലവും സച്ചിനെയും ബ്രാഡ്മാൻ ഇവരെയെല്ലാം പോലെ കോഹ്ലിയും തന്റെ കരിയറിൽ വളരെ വലിയ ഉന്നതിയിൽ അവസാനിപ്പിക്കണം എന്നാകും ഏറെ ആവേശപൂർവ്വം ആഗ്രഹിക്കുക.പക്ഷേ അവരും ആരാധകരും കരുതുന്നത് പോലെ എല്ലാം കരിയറിൽ നടക്കണം എന്നില്ല. പലപ്പോഴും നമ്മൾ പലരും തന്നെ വിചാരിക്കുന്നത് പോലെ താരങ്ങളുടെ കരിയറിൽ നടക്കണമെന്നില്ല. ഒരു ഐപിൽ ട്രോഫി കോഹ്ലിയും വളരെ ഏറെ ആഗ്രഹിച്ചിട്ടുണ്ടാകും. എന്നാൽ നാല് റൺസ് നേടിയിരുന്നേൽ ടെസ്റ്റ്‌ ശരാശരി ബ്രാഡ്മാന് നൂറ്‌ എത്തിക്കാൻ കഴിയും എന്നത് പോലെ കോഹ്ലിക്കും തന്റെ ഈ കരിയറൂം ഏറ്റവും ടോപ്പിൽ തന്നെ ഏറെ അഭിമാനത്തോടെ അവസാനിപ്പിക്കണം എന്നും തോന്നിയേക്കാം. “ഗവാസ്ക്കർ പറഞ്ഞു

Scroll to Top