അവനെ ടീമിലെടുത്തപ്പോൾ വിമർശനം നേരിട്ടു :തുറന്ന് പറഞ്ഞ് മുൻ ചീഫ് സെലക്ടർ

IMG 20210610 080945

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലെ അഭിഭാജ്യ ഘടകം ആയി യുവ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷാബ് പന്ത് മാറി കഴിഞ്ഞു. ബാറ്റിങ്ങിൽ തന്റെ സ്വതസിദ്ധ ശൈലിയാൽ അനവധി ആരാധകരെ ചുരുങ്ങിയ കാലയളവിൽ സൃഷ്ടിച്ച താരം ഇന്ന് ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഭാവി നായകനെന്ന വിശേഷണം നേടി കഴിഞ്ഞു. വരാനിരിക്കുന്ന ഏറെ നിർണായക ടെസ്റ്റ് പരമ്പരകൾക്കുള്ള ഇന്ത്യൻ സ്‌ക്വാഡിൽ ഇടം നേടിയ പന്ത് ഇപ്പോൾ കഠിന പരിശീലനത്തിലാണ്. ഇപ്പോൾ റിഷാബ് പന്ത് ഒരിടവേളക്ക് ശേഷം ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകരിൽ ചർച്ചയായി മാറുകയാണ്.മുൻ ഇന്ത്യൻ ചീഫ് സെലക്ടർ എം.എസ്‌.കെ പ്രസാദ് വാക്കുകളാണ് പുതിയ വിവാദത്തിന് തിരി കൊളുത്തുന്നത്.

റിഷാബ് പന്തിനെ ആദ്യമായി ടീമിലേക്ക് സെലക്ട്‌ ചെയ്തപ്പോൾ പലരും തന്നോട് പങ്കുവെച്ച അഭിപ്രായ വ്യത്യാസമാണ് പ്രസാദ് ഇപ്പോൾ തുറന്ന് പറയുന്നത്.അന്ന് ഇംഗ്ലണ്ടിനെതിരെ പരമ്പരയിൽ താരം ഇടം പിടിച്ചപ്പോൾ പലരും എതിർപ്പുകൾ ഉയർത്തിയെന്നാണ് പ്രസാദിന്റെ തുറന്ന് പറച്ചിൽ.

“എന്റെ അനുഭവത്തിൽ റിഷാബ് പന്ത് ഇത്ര മികച്ച കരിയർ മികവിലേക്ക് എത്തും എന്ന് ആരും കരുതിയില്ല. അവൻ ആദ്യമായി ഇന്ത്യൻ ടീമിലേക്ക് സെലക്ട്‌ ചെയ്യപ്പെട്ടപ്പോൾ പലരും അവന്റെ വിക്കറ്റ് കീപ്പിങ് സ്റ്റൈലിനെ വിമർശിച്ചു. കൂടാതെ വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ വിക്കറ്റ് കീപ്പറായി അവൻ മോശം പ്രകടനം കാഴ്ചവെക്കുമെന്നും പലരും പരിഹസിച്ചു.പക്ഷേ എല്ലാത്തിനുമുള്ള മറുപടി അവൻ പ്രകടനത്താൽ നൽകി ” മുൻ സെലക്ടർ വാചാലനായി

See also  "ഈ ബോളിംഗ് നിരയെ വയ്ച്ച് ബാംഗ്ലൂർ കപ്പടിക്കില്ല" വിമർശനവുമായി മുൻ ഇംഗ്ലണ്ട് നായകൻ.

ഒരിക്കലും ടെസ്റ്റ് ക്രിക്കറ്റ്‌ റിഷാബ് പന്തിന് യോജിക്കില്ലയെന്നുള്ള വിമർശനത്തെയും പ്രസാദ് തുറന്ന് കാട്ടി. “ടെസ്റ്റ് ക്രിക്കറ്റിൽ അവൻ എന്ത് കാണിക്കാനാണ് എന്നും ചോദ്യങ്ങൾ ഉയർന്നു. പക്ഷേ ഇംഗ്ലണ്ട്, ഓസ്ട്രേലിയൻ പരമ്പരകളിൽ അവന്റെ പ്രകടനം എല്ലാ വിമർശനത്തിനും മികച്ച ഉത്തരമായി മാറി. കഴിവുള്ള താരങ്ങളിൽ യഥാർത്ഥ മികവ് തിരിച്ചറിയുന്നതാണ് ഒരു സെലക്ടറുടെ ധർമം “പ്രസാദ് സന്തോഷം തുറന്ന് പ്രകടിപ്പിച്ചു.

Scroll to Top