സൗത്താഫ്രിക്കക്ക് എതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ജയിക്കേണ്ടത് ഇന്ത്യൻ ടീമിന് വളരെ അധികം നിർണായകമാണ്. ടെസ്റ്റ് പരമ്പര 2-1ന് തോറ്റ ഇന്ത്യൻ ടീമിന് മറ്റൊരു വൻ തിരിച്ചടി നൽകിയാണ് ഒന്നാം ഏകദിനത്തിൽ ഇന്ത്യൻ ടീം പരാജയ വഴങ്ങിയത്. ഒന്നാം ഏകദിനത്തിൽ സൗത്താഫ്രിക്കൻ സ്കോറിലേക്ക് മുന്നറിയ ഇന്ത്യൻ ടീമിന് മിഡിൽ ഓർഡർ ബാറ്റിംഗിലെ തകർച്ച തിരിച്ചടിയായി മാറി. ലോകേഷ് രാഹുൽ ആദ്യമായി ഏകദിന നായകനായപ്പോൾ തോൽവിയാണ് താരത്തെ കാത്തിരുന്നത് എന്നത് ശ്രദ്ധേയം. ഈ തോൽവിക്ക് പിന്നാലെ രാഹുലിന്‍റെ ക്യാപ്റ്റൻസിയെ കുറിച്ച് ചോദ്യങ്ങൾ ഉയരുകയാണ് ഇപ്പോൾ. നേരത്തെ രണ്ടാം ടെസ്റ്റിലും രാഹുൽ നേതൃത്വത്തിലാണ് ഇന്ത്യൻ ടീം കളിച്ചത്.
രാഹുലിന്റെ മോശം ക്യാപ്റ്റൻസിയാണ് ഈ ഒരു തോൽവിക്കുള്ള പ്രധാന കാരണമെന്ന് പറയുന്ന മുൻ താരങ്ങൾ ഇക്കാര്യത്തിൽ വിശദമായ അഭിപ്രായം വ്യക്തമാക്കുന്നുണ്ട്. സൗത്താഫ്രിക്കൻ നായകൻ ബാവുമക്ക് ജയത്തിൽ ക്രെഡിറ്റ് നൽകുന്ന ഗൗതം ഗംഭീറിന് ക്യാപ്റ്റൻ രാഹുലിനോട് നിർണായക ഉപദേശം നൽകുന്നുണ്ട്.” എതിർ ടീം ക്യാപ്റ്റന് നമ്മൾ ജയത്തിൽ ക്രെഡിറ്റ് നൽകുമ്പോഴും നമ്മുടെ ക്യാപ്റ്റനിൽ നിന്നും ആക്രമണ ശൈലിയിലുള്ളതായ ക്യാപ്റ്റൻസി കാണാൻ സാധിച്ചില്ല എന്നതാണ് സത്യം.ഒരിക്കലും ഇന്ത്യൻ ബൗളർമാർ മോശക്കാരല്ല ” ഗംഭീർ അഭിപ്രായം വിശദമാക്കി.
“ബൗളർമാർ മികച്ച ഒരു സപ്പോർട്ട് ക്യാപ്റ്റനിൽ നിന്നും പ്രതീക്ഷിക്കും. എന്നാൽ അതാണ് നായകൻ രാഹുൽ മിസ്സ് ആക്കിയത്. പലപ്പോഴും അറ്റാക്കിങ് ക്യാപ്റ്റൻസി രാഹുലിൽ കാണാനായി സാധിച്ചില്ല. സ്പിന്നർമാർ ബൗളിംഗ് ചെയ്യുമ്പോൾ ലെഗ് സ്ലിപ്പിലും ഗള്ളിയിലും എല്ലാം തന്നെ ഫീൽഡർമാരെ നിർത്താൻ നായകൻ രാഹുൽ തയ്യാറായില്ല ” ഗൗതം ഗംഭീർ നിരീക്ഷിച്ചു.
ബാവൂമയില്‍ നിന്ന് ക്രഡിറ്റ് തട്ടിയെടുക്കാനാവില്ല. ബാറ്റിംഗ് ലൈനപ്പില്‍ ആങ്കർ റോള്‍ അദേഹം നന്നായി നിറവേറ്റി. ക്വിന്‍റണ്‍ ഡികോക്ക്, എയ്ഡന്‍ മാർക്രം, വാന്‍ ഡെര്‍ ഡസന്‍, ഡേവിഡ് മില്ലർ എന്നിവരെല്ലാം പവർ ഗെയിമില്‍ വിശ്വസിക്കുന്നവരാണ്. അതിനാല്‍ ഒരു ബാറ്റ്സ്മാന്‍ വേണം ആങ്കർ റോളില്‍ ബാറ്റിംഗ് നിരയെ സന്തുലിതമാക്കാന്‍. ആ വേഷം ബാമൂവ നന്നായി ചെയ്തു’ എന്ന് ഗംഭീർ കൂട്ടിച്ചേർത്തു.