2021ലെ ഐസിസി ടി :20 ടീം റെഡി : ഇന്ത്യൻ താരങ്ങൾക്ക് സ്ഥാനം ഇല്ല

2021ലെ ടി :20 ടീമുമായി ഐസിസിയുടെ പ്രഖ്യാപനം എത്തുമ്പോൾ സസ്പെൻസ് ധാരാളം.പാകിസ്ഥാൻ നായകനായ ബാബർ അസമാണ് ഐസിസി ടി :20 ടീമിന്റെ നായകനായി എത്തുന്നത് പാകിസ്ഥാൻ ടീമിൽ നിന്ന് അനേകം സ്റ്റാർ ബാറ്റ്‌സ്മന്മാർ അടക്കം ഐസിസി ടി :20 ടീമിലേക്കും സ്ഥാനം നേടിയപ്പോൾ ഇന്ത്യൻ താരങ്ങൾ ആർക്കും തന്നെ ടീമിലേക്ക് സ്ഥാനം ലഭിച്ചില്ല എന്നത് ശ്രദ്ധേയമായി മാറി . നിലവിലെ ടി :20 ലോകകപ്പ് ചാമ്പ്യൻമാരായ പാക്കിസ്ഥാന്‍, ദക്ഷിണാഫ്രിക്ക ടീമുകളില്‍ നിന്ന് മൂന്ന് പേര്‍ വീതവും ഓസ്ട്രേലിയയില്‍ നിന്ന് രണ്ട് പേരും, ശ്രീലങ്ക, ബംഗ്ലാദേശ്, ഇംഗ്ലണ്ട് ടീമില്‍ നിന്ന് ഓരോ കളിക്കാരും ഇടം നേടി. ഇന്ത്യന്‍ താരങ്ങളാരും ടീമിലില്ല.

ഇംഗ്ലണ്ട് സ്റ്റാർ വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലർ, പാക് താരം മുഹമ്മദ്‌ റിസ്വാൻ എന്നിവരാണ് ടീമിലെ ഓപ്പണർമാർ എങ്കിൽ ബാബർ അസം മൂന്നാമതും സൗത്താഫ്രിക്കൻ താരമായ മാർക്രം നാലാം നമ്പറിലും എത്തുന്നു. ഡേവിഡ് മില്ലർ, മിച്ചൽ മാർഷ് എന്നിവർ അഞ്ചും ആറും നമ്പറിൽ ബാറ്റ് ചെയ്യാൻ എത്തുമ്പോൾ സ്പിൻ ബൗളർമാരായി ടീമിൽ ഇടം ലഭിച്ചത് ശ്രീലങ്കൻ താരം വാനിന്ദു ഹസരങ്കക്കും സൗത്താഫ്രിക്കൻ താരം ഷംസിക്കുമാണ്.

അതേസമയം ഇന്ത്യൻ പേസർ ജസ്‌പ്രീത് ബുംറ അടക്കം ടി :20 ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തി എങ്കിലും അവരെ ആരെയും തന്നെ പരിഗണിച്ചില്ല. ഓസ്ട്രേലിയൻ പേസർ ഹേസല്‍വുഡ്, ബംഗ്ലാദേശിന്റെ ഇടംകയ്യൻ പേസർ മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവർക്ക് പുറമേ പാക് പേസർ ഷഹീൻ അഫ്രീഡി കൂടി ഐസിസി ടീമിലേക്ക് എത്തി.

ഐസിസി ടി :20 ടീം : ജോസ് ബട്ട്ലർ, മുഹമ്മദ്‌ റിസ്വാൻ, ബാബർ അസം, മാർക്രം, ഡേവിഡ് മില്ലർ, മിച്ചൽ മാർഷ്, ഹസരംഗ, ഷംസി, ഷഹീൻ അഫ്രീഡി, ഹേസൽവുഡ്,മുസ്തഫിസുര്‍ റഹ്മാന്‍