ഇന്നലെ രാത്രി ഇന്ത്യൻ ടീമിലേക്ക് ഇന്ന് വെടിക്കെട്ട് ഫിഫ്റ്റി : കാണാം രാഹുൽ തെവാട്ടിയ ബാറ്റിംഗ് ഷോ

ഇംഗ്ലണ്ട് എതിരായ ടി:20 പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ്  സ്‌ക്വാഡിൽ  ഇടംലഭിച്ചത്  ആഘോഷമാക്കി ഓള്‍റൗണ്ടര്‍ രാഹുല്‍ തെവാട്ടിയ. വിജയ് ഹസാരെ  ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ചണ്ഡീഗഢിനെതിരെ 39 പന്തില്‍ 73 റണ്‍സ് അടിച്ചാണ് ഹരിയാന താരം  തന്റെ ബാറ്റിംഗ് മികവ് ആവർത്തിച്ചത് . ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരക്കുള്ള ടീം ഇന്ത്യയെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോള്‍ തെവാട്ടിയയുടെ പേരുമുണ്ടായിരുന്നു. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് ടീമിന് വേണ്ടി താരം കാഴ്ചവെച്ച ആൾറൗണ്ട് മികവാണ് താരത്തിന് ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറന്നത് .

ചണ്ഡീഗഢിനെതിരായ മത്സരത്തിൽ ഏഴാമനായി ക്രീസിലെത്തിയ താരം  39 പന്തിലാണ് ആറ് സിക്‌സും നാല് ഫോറു സഹിതമാണ് 73 റണ്‍സെടുത്തത്. 32 പന്തില്‍ അര്‍ധ സെഞ്ചുറി കുറിച്ചപ്പോള്‍ അടുത്ത ആറ് പന്തില്‍ താരം  22 റണ്‍സ് നേടി  ശേഷം ജഗ്‌ജിത് സിംഗ് സിദ്ധുവിന് വിക്കറ്റ് നല്‍കി മടങ്ങി.  

കഴിഞ്ഞ സീസൺ ഐപിഎല്ലിൽ പഞ്ചാബ് എതിരായ മത്സരത്തിലെ ബാറ്റിങ്ങാണ് രാഹുൽ തെവാട്ടിയ എന്ന താരത്തിന്റെ തലവര മാറ്റിയത് .ഹരിയാന സ്വദേശിയായ താരം  2013ലാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍  തന്റെ അരങ്ങേറ്റം കുറിച്ചത്. 2014 സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയെങ്കിലും മൂന്ന് മത്സരങ്ങളില്‍ മാത്രമാണ്  അന്ന് അവസരം ലഭിച്ചത്. എന്നാല്‍  യുഎഇയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഐപിൽ  സീസണില്‍ 255 റണ്‍സും 10 വിക്കറ്റും  താരം നേടി .ആൾറൗണ്ട് മികവോടെ സ്ഥിരതയാർന്ന പ്രകടനം ഐപിഎല്ലിലെ ആഭ്യന്തര ക്രിക്കറ്റിലും  കാഴ്ചവെച്ച താരത്തെ ഇനിയും  അവഗണിക്കുവാൻ ഇന്ത്യൻ ടീം  സെലക്ഷൻ കമ്മിറ്റി അംഗങ്ങൾക്ക് കഴിയുമായിരുന്നില്ല .

അതേസമയം വരാനിരിക്കുന്ന  ടി:2 പരമ്പരയിൽ കളിക്കുവാൻ പോകുന്നതിന്റെ ആവേശത്തിലാണ്  താരം  . “ഇത്രയും കാലം വിരാട്  കോലിക്കെതിരാണ് കളിച്ചത്. ഇനി കോലിക്കൊപ്പം കളിക്കാനിറങ്ങുന്നു. അദ്ദേഹത്തോടൊപ്പം ഡ്രസിംഗ് റൂം പങ്കിടുന്ന നിമിഷങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ്. ലോകത്തിലെ ഒട്ടുമിക്ക താരങ്ങളും ഐപിഎല്‍ കളിക്കാനെത്തുന്നുണ്ട്. അവര്‍ക്കെതിരെ മികവ് തെളിയിക്കാനായത് എന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു ” താരം തുറന്നുപറഞ്ഞു .

Previous articleസ്വിങ് ചെയുന്ന ദുഷ്കരമായ പിച്ചുകളിൽ ഞങ്ങളും കളിക്കാറുണ്ട് : ചെപ്പോക്ക് ടെസ്റ്റ് വിവാദത്തിൽ അഭിപ്രായ പ്രകടനവുമായി പൂജാര
Next article2.2 കോടി രൂപക്ക് വേണ്ടി സ്റ്റീവ് സ്മിത്ത് കുടുംബത്തെയും മറന്ന് ഐപിൽ കളിക്കാൻ വരില്ല : രൂക്ഷ പ്രതികരണവുമായി മൈക്കൽ ക്ലാർക്ക്