സ്വിങ് ചെയുന്ന ദുഷ്കരമായ പിച്ചുകളിൽ ഞങ്ങളും കളിക്കാറുണ്ട് : ചെപ്പോക്ക് ടെസ്റ്റ് വിവാദത്തിൽ അഭിപ്രായ പ്രകടനവുമായി പൂജാര

81127750

ഇന്ത്യ- ഇംഗ്ലണ്ട്  ടെസ്റ്റ്   പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ മിന്നും വിജയം നേടി ടീം ഇന്ത്യ പരമ്പരയിൽ 1-1 തുല്യത  പാലിച്ചിരുന്നു .എന്നാൽ  ചെപ്പോക്കിലെ രണ്ടാം ടെസ്റ്റ് ഏറെ വിവാദങ്ങളും സൃഷ്ഠിച്ചിരുന്നു .  ചെന്നൈയിലെ പിച്ച് തന്നെയായായിരുന്നു വിവാദങ്ങളുടെ കേന്ദ്രവും .  മത്സരത്തിലെ ആദ്യ ദിവസം   മുതലേ ടേണ്‍ ചെയ്യുന്ന പിച്ചാണ് 
ചെന്നൈയില്‍ ഒരുക്കിയിരുന്നത്.പിച്ചിൽ നിന്ന് സ്പിന്നർമാർക്ക് അതിയായ സഹായം ലഭിക്കുകയും ചെയ്തു .
സ്പിന്നർമാരുടെ പന്തുകൾ വളറെയേറെ കുത്തിത്തിരിയുവാൻ തുടങ്ങിയതോടെ നിരവധി പേര്‍  രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍, മുന്‍ ഓസീസ് താരം മാര്‍ക് വോ എന്നിവരെല്ലാം പിച്ചിനെ മോശം എന്നാണ് വിശേഷിപ്പിച്ചത് .

എന്നാൽ ചെപ്പോക്കിലെ  പിച്ചുമായി ബന്ധപ്പെട്ട വിവാദത്തില്‍ തന്റെ അഭിപ്രായം വ്യക്തമാക്കുകയാണിപ്പോൾ  ഇന്ത്യയുടെ വിശ്വസ്ഥതാരം ചേതേശ്വര്‍ പൂജാര. പൂജാരയുടെ  വാക്കുകളിങ്ങനെ. ”കുത്തിത്തിരിയുന്ന പിച്ചുകളില്‍ കളിക്കുകയെന്നത്  ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ അപകടകരമായ പിച്ചൊന്നും അല്ലായിരുന്നു രണ്ടാം ടെസ്റ്റ് നടന്ന  ചെന്നൈയിലേത്. എപ്പോഴും  ഇന്ത്യയിലെത്തുന്ന വിദേശ ടീമുകള്‍ക്ക് പന്ത് ടേണ്‍  ചെയ്യുമ്പോള്‍ കളിക്കാന്‍ പ്രയാസമാണ്. അത് സ്വാഭിവകമാണ് .
ഞങ്ങൾ വിദേശത്ത് സീമിങ് ട്രാക്കില്‍ കളിക്കുമ്പോള്‍ കളി മൂന്നോ നാലോ ദിവസത്തില്‍ പലപ്പോഴും ടെസ്റ്റ് മത്സരങ്ങൾ  അവസാനിച്ചിട്ടുണ്ട് . പച്ചപ്പുല്ലും സീം മൂവ്മെന്റും  ധാരാളം ലഭിക്കുന്ന പിച്ചുകളില്‍ നമുക്ക് കളിക്കേണ്ടി വരാറുണ്ട് .പക്ഷേ  ചെന്നൈയിലേത് അത്രത്തോളം മോശം പിച്ചായിരുന്നുവെന്ന് ഞാന്‍ ഒരിക്കലും  പറയില്ല . ടേണ്‍ ലഭിക്കുന്ന പിച്ചുകളില്‍ പന്ത് എത്രമാത്രം സ്പിന്‍ ചെയ്യുമെന്ന് ആർക്കും പ്രവചിക്കുവാനാകില്ല .പൂജാര തന്റെ അഭിപ്രായം തുറന്നുപറഞ്ഞു .

See also  "250 റൺസെങ്കിലും നേടിയാലേ ഞങ്ങൾക്ക് ജയിക്കാൻ പറ്റൂ". ബോളിംഗ് നിര ദുർബലമെന്ന് ഡുപ്ലസിസ്.

“ഓസ്ട്രേലിയയില്‍ കളിക്കുമ്പോള്‍ നാലും അഞ്ചും ദിനങ്ങളാവുമ്പോള്‍ ട്രാക്കില്‍ വിള്ളല്‍ വരും. ഈ വിള്ളല്‍ പന്തിന്റെ ഗതിയെ തന്നെ മാറ്റാറുണ്ട് .ടീമെന്ന നിലയിൽ ഞങ്ങളെ അതൊന്നും ബാധിക്കുന്ന വിഷയമല്ല .സാഹചര്യങ്ങൾ അനുസരിച്ച് കളിക്കുക അതാണ് പ്രാധാനം” . ടെസ്റ്റ് പരമ്പരയിൽ അവശേഷിക്കുന്ന  ടെസ്റ്റുകളിലും മികച്ച പ്രകടനത്തോടെ ജയിക്കുവാൻ കഴിയുമെന്ന് പൂജാര വിശ്വാസം പ്രകടിപ്പിച്ചു .

24നാണ്  പരമ്പരയിലെ മൂന്നാം ടെസ്റ്റ് മത്സരം  അഹമ്മദാബാദിലെ മൊട്ടേറെയിൽ നടക്കുക .പിങ്ക് പന്തിൽ ഡേ :നെറ്റായി നടക്കുന്ന ടെസ്റ്റ് ഇരുടീമുകൾക്കും ഒരേപോലെ പരമ്പരയിൽ  പ്രധാനമാണ് . വരാനിരിക്കുന്ന ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിൽ ഇടം കണ്ടെത്തുവാൻ വേണ്ടി 2 ടീമും കളിക്കുമ്പോൾ മത്സരം ജീവന്മരണ പോരാട്ടമാണ് .

Scroll to Top