2.2 കോടി രൂപക്ക് വേണ്ടി സ്റ്റീവ് സ്മിത്ത് കുടുംബത്തെയും മറന്ന് ഐപിൽ കളിക്കാൻ വരില്ല : രൂക്ഷ പ്രതികരണവുമായി മൈക്കൽ ക്ലാർക്ക്

images 2021 02 21T173312.967

വരാനിരിക്കുന്ന  ഐപിഎല്‍  സീസണിൽ  ഓസ്ട്രേലിയന്‍  സ്റ്റാർ ബാറ്സ്മാൻ  സ്റ്റീവ് സ്മിത്ത് പങ്കെടുക്കുന്ന കാര്യത്തിൽ സംശയം  പ്രകടിപ്പിച്ച് മുന്‍  ഓസീസ് ടീം നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്.നേരത്തെ ഫെബ്രുവരി  18 ന് ചെന്നൈയിൽ നടന്ന താരലലേത്തില്‍ 2.2 കോടി രൂപ നല്‍കി ഡല്‍ഹി ക്യാപിറ്റല്‍സാണ് സ്മിത്തിനെ സ്വന്തമാക്കിയത്.

കഴിഞ്ഞ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ക്യാപ്റ്റനായിരുന്ന സ്റ്റീവ്  സ്മിത്തിനെ ഇത്തവണ ടീം  താരലേലത്തിന് മുന്നോടിയായായി  സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കിയിരുന്നു .
മലയാളി താരം  സഞ്ജു സാംസനാണ് രാജസ്ഥാൻ റോയൽസിന്റെ പുതിയ നായകൻ . ലേലത്തിൽ രണ്ട് കോടി രൂപ അടിസ്ഥാന വിലയുണ്ടായിരുന്ന സ്റ്റീവ്  സ്മിത്തിനെ 2.2 കോടി രൂപക്ക് ഡല്‍ഹി  ക്യാപിറ്റൽസ് ലേലത്തില്‍ സ്വന്തമാക്കി. എന്നാല്‍ വെറും 2.2 കോടി രൂപക്കായി സ്മിത്ത് ഇന്ത്യയില്‍ ഐപിഎല്‍ കളിക്കാന്‍ വരില്ലെന്നാണ്  മൈക്കൽ ക്ലാര്‍ക്ക് പറയുന്നത്. ഐപിഎല്ലിനായി ഇന്ത്യയിലേക്ക് തിരിക്കുന്നതിന്   മുൻപ്  പരിക്കുമൂലം സ്മിത്ത് പിന്‍മാറിയെന്ന വാര്‍ത്ത  നിങ്ങൾ എല്ലാവരും കേട്ടാലും അത്ഭുതപ്പെടാനില്ലെന്നും ക്ലാര്‍ക്ക്  തുറന്നുപറഞ്ഞു .

“സ്റ്റീവ് സ്മിത്ത് ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനല്ലായിരിക്കാം. പലർക്കും വിരാട്  കോലിയായിരിക്കും ഏറ്റവും മികച്ച ബാറ്റ്സ്മാന്‍. പക്ഷെ ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് ബാറ്റ്സ്മാന്‍മാരില്‍ ഒരാളായി  സ്മിത്ത് ഉണ്ട്.അദ്ധേഹത്തിന്റെ കരിയർ അതിന് ഉദാഹരണമാണ് . കഴിഞ്ഞ ഐപിഎല്‍ സീസണില്‍ സ്മിത്തിന്‍റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല എന്നത് ശരിയാണ്. പലപ്പോഴും സ്മിത്ത് വമ്പൻ ഷോട്ടുകൾ കളിക്കുവാൻ കഴിയാതെ പെട്ടന്ന് തന്നെ ഔട്ടായിരുന്നു . അതുകൊണ്ടാകാം അദ്ദേഹത്തിന് ലേലത്തില്‍ തുക വളരെ  കുറഞ്ഞുപോയത്. 2.2 കോടി രൂപ അത്ര മോശം തുകയല്ലെങ്കിലും കഴിഞ്ഞ വര്‍ഷം ലഭിച്ച പ്രതിഫലവും ടീമിലെ  സ്ഥാനവും വെച്ചുനോക്കുമ്പോള്‍ ഐപിഎല്ലിനായി ഇന്ത്യയിലേക്ക് വിമാനം കയറുന്നതിന്  മുമ്പ് സ്മിത്ത് പരിക്കേറ്റ്  ഈ സീസണിൽ നിന്ന് പിന്‍മാറിയെന്ന്  വാർത്തകൾ വന്നാൽ പോലും നിങ്ങള്‍ ആരും  അത്ഭുതപ്പെടരുത് ” ക്ലാർക്ക് അഭിപ്രായം വ്യക്തമാക്കി .

See also  വിൻഡീസിനായി 4ആം നമ്പറിലാണ് ഞാൻ ഇറങ്ങുന്നത്. രാജസ്ഥാനായും ഇറങ്ങാൻ തയാർ. പവൽ പറയുന്നു.

“കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് മാത്രം നടക്കുന്ന ഐപിഎല്ലില്‍ കളിക്കാന്‍ അദ്ദേഹം എട്ടാഴ്ചയെങ്കിലും ഇന്ത്യയില്‍ ചെലവഴിക്കേണ്ടിവരും.  ഇതിന് പുറമെ   വരുന്ന ക്വാറന്‍റൈന്‍ കാലാവധിയും കൂടി കണക്കാക്കിയാല്‍ 11 ആഴ്ചയോളം അദ്ദേഹം കുടുംബത്തെ വിട്ട് നില്‍ക്കേണ്ടിവരും. 3,80000 ഡോളറിനുവേണ്ടി സ്മിത്ത് അതിന് തയ്യാറാകുമെന്ന് ഞാന്‍ കരുതുന്നില്ല ” സ്മിത്ത് വിശദമാക്കി .

എന്നാൽ  ബാറ്റിങ്ങിന്റെ പേരിൽ ആക്ഷേപിക്കുന്ന വിമർശകർക്ക് മറുപടി നൽകുവാൻ സ്റ്റീവ്  സ്മിത്ത് വളരെയേറെ  ആഗ്രഹിക്കുന്നെങ്കിൽ  വരുന്ന ഐപിൽ  സീസൺ അതിനുള്ള വലിയൊരു അവസരമാണെന്നും ക്ലാർക്ക് ഓർമിപ്പിച്ചു


Scroll to Top