വീണ്ടും ഫ്ലോപ്പ്. നിരാശപ്പെടുത്തുന്ന പ്രകടനവുമായി സഞ്ചു സാംസണ്‍.

സെയ്ദ് മുഷ്താഖ് അലി ട്രോഫി പോരാട്ടത്തില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തി സഞ്ചു സാംസണ്‍. സര്‍വ്വീസസിനെതിരെയുള്ള പോരാട്ടത്തില്‍ 22 പന്തില്‍ 22 റണ്‍സാണ് കേരളത്തിന്‍റെ ക്യാപ്റ്റന്‍ കൂടിയായ സഞ്ചു നേടിയത്. 1 ഫോറും 1 സിക്സും അടങ്ങുന്നതാണ് സഞ്ചുവിന്‍റെ ഇന്നിംഗ്സ്.

മത്സരത്തില്‍ നാലമനായാണ് സഞ്ചു സാംസണ്‍ എത്തിയത്. 34 ന് 2 എന്ന നിലയില്‍ നിന്നും 45 റണ്‍സ് കൂട്ടുകെട്ടാണ് വിഷ്ണു – സഞ്ചു കൂട്ടുകെട്ട് നേടിയത്. ശര്‍മ്മയുടെ പന്തില്‍ ബൗള്‍ഡായാണ് സഞ്ചു പുറത്തായത്. നേരത്തെ ആദ്യ മത്സരത്തില്‍ രണ്ടു പന്തില്‍ 1 റണ്ണാണ് മധ്യപ്രദേശിനെതിരെ സൂപ്പര്‍ താരത്തിനു സ്കോര്‍ ചെയ്യാന്‍ കഴിഞ്ഞത്.

ഇന്ത്യയുടെ ലോകകപ്പ് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട താരം വലിയ പ്രതീക്ഷയോടെയാണ് സയിദ് മുഷ്താഖ് അലി ക്രിക്കറ്റ് ടൂർണമെൻറിൽ പങ്കെടുക്കാനെത്തിയത്. എന്നാൽ തീർത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് സഞ്ജു നടത്തുന്നത്.

ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ കേരളം 13 ഓവറില്‍ 104 ന് 3 എന്ന നിലയിലാണ്. ആദ്യ മത്സരത്തില്‍ 35 റണ്‍സിന്‍റെ വിജയം കേരളം സ്വന്തമാക്കി.

Previous articleരോഹിതിന്റെ ഐഡിയ കൊണ്ടാണ് ആ ഓവറിൽ 2 വിക്കറ്റ് നേടാനായത്. കുൽദീപ് യാദവിന്റെ വെളിപ്പെടുത്തൽ.
Next articleമിന്നൽ സെഞ്ച്വറി നേടി വിഷ്ണു വിനോദ്. 62 പന്തിൽ 109. വമ്പനടിയിൽ കൂറ്റൻ സ്കോറുമായി കേരളം.