കേരളത്തിന് ത്രസിപ്പിക്കുന്ന 1 റൺ വിജയം. വിഷ്ണു വിനോദിന്‍റെ സെഞ്ചുറി കരുത്തില്‍ തുടര്‍ച്ചയായ രണ്ടാം വിജയം.

സർവീസസിനെതിരായ സൈദ് മുഷ്താഖ് അലി ടൂർണ്ണമെന്റിലെ തങ്ങളുടെ രണ്ടാം മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി കേരള ടീം. അത്യന്തം ആവേശകരമായ മത്സരത്തിൽ ഒരു റണ്ണിന്റെ വിജയമാണ് കേരളം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത കേരളത്തിനായി വിഷ്ണു വിനോദ് ഒരു തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കുകയുണ്ടായി. പിന്നീട് ബോളിങ്ങിൽ മികവു പുലർത്തിയപ്പോൾ കേരളം മത്സരത്തിൽ വിജയം കാണുകയായിരുന്നു. അവസാന ഓവറിൽ സർവീസസിന് വിജയിക്കാൻ വേണ്ടിയിരുന്നത് 17 റൺസാണ്. അവസാന പന്തുകളിൽ ശക്തമായ തിരിച്ചുവരവ് നടത്തിയാണ് കേരളം മത്സരത്തിൽ വിജയം കൊയ്തത്.

മത്സരത്തിൽ ടോസ് നേടിയ കേരളം ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. അത്ര മികച്ച തുടക്കമായിരുന്നില്ല കേരളത്തിന് ലഭിച്ചത്. തുടക്കത്തിൽ തന്നെ ഓപ്പൺ അസറുദ്ദീനെയും(1) രോഹൻ കുന്നുമ്മലിനെയും(12) കേരളത്തിന് നഷ്ടമായി. എന്നാൽ മൂന്നാമതായി ക്രീസിലെത്തിയ വിഷ്ണു വിനോദ് കേരളത്തിനായി ഒരു തട്ടുപൊളിപ്പൻ ബാറ്റിംഗ് പ്രകടനമാണ് കാഴ്ചവച്ചത്. സർവീസസിന്റെ എല്ലാ ബോളർമാരെയും ആക്രമിക്കാൻ വിഷ്ണു വിനോദിന് സാധിച്ചു. മത്സരത്തിൽ 59 പന്തുളിൽ നിന്ന് ഒരു തകർപ്പൻ സെഞ്ച്വറി വിഷ്ണു മത്സരത്തിൽ സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ 62 പന്തുകൾ നേരിട്ട വിഷ്ണു വിനോദ് 109 റൺസെടുത്ത് പുറത്താവാതെ നിന്നു. 15 ബൗണ്ടറികളും നാല് സിക്സറുകളും വിഷ്ണുവിന്റെ ഇന്നിങ്സിൽ ഉൾപ്പെട്ടു.

Name R B SR 4’s 6’s
Mohammed Azharuddeen 1 2 50.00 0 0
Rohan S Kunnummal (RP) 12 10 120.00 2 0
Vishnu Vinod 109 62 175.81 15 4
Sanju Samson (c)(wk) 22 22 100.00 1 1
Salman Nizar 42 24 175.00 5 1

വിഷ്ണുവിനൊപ്പം അവസാന ഓവറുകളിൽ സൽമാൻ നിസാറും കേരളത്തിനായി അടിച്ചു തകർക്കുകയുണ്ടായി. 24 പന്തുകളിൽ 42 റൺസാണ് സൽമാൻ നിസാർ കേരളത്തിനായി നേടിയത്. ഇവരുടെ ബാറ്റിംഗിന്റെ മികവിൽ നിശ്ചിത 20 ഓവറിൽ 189 എന്ന ശക്തമായ സ്കോറിൽ കേരളം എത്തുകയായിരുന്നു

Bowler Name Overs Runs Conceded Wickets Taken Dot Balls Economy Rate
Basil Thampi 2.0 24 1 4 12.00
Vinod Kumar C V 4.0 31 1 4 7.75
Asif K M 4.0 33 0 11 8.25
Vaisakh Chandran (IP) 3.0 23 1 8 7.67
Sijomon Joseph 3.0 26 1 8 8.67
Shreyas Gopal 3.0 29 1 5 9.67
Abdul Bazith P A 1.0 15 0 1 15.00

മറുപടി ബാറ്റിംഗിനിറങ്ങിയ സർവീസസിന് മികച്ച തുടക്കം തന്നെയാണ് ഓപ്പണർമാർ നൽകിയത്. വമ്പൻ വിജയ ലക്ഷ്യത്തിലേക്ക് വെടിക്കെട്ടോടെയാണ് സർവീസസ് ബാറ്റ് വീശിയത്. സർവീസസിനായി ഓപ്പണർ രോഹില്ല 31 ബന്ധുക്കളിൽ 41 റൺസ് നേടി പിന്നീടെത്തിയ ബാറ്റർമാരൊക്കെയും വെടിക്കെട്ട് തീർത്തപ്പോൾ കേരളം സമ്മർദ്ദത്തിലാവുകയായിരുന്നു.

എന്നാൽ നിർണായ സമയങ്ങളിൽ കേരള ബോളർമാർ വിക്കറ്റുകൾ കണ്ടെത്തിയത് കേരളത്തിന് പ്രതീക്ഷകൾ സമ്മാനിച്ചു. അവസാന ഓവറിൽ സർവീസസ് ടീമിനെ വിജയിക്കാൻ വേണ്ടിയിരുന്നത് 17 റൺസായിരുന്നു. കേരളത്തിനായി ബേസിൽ തമ്പിയാണ് അവസാന ഓവർ എറിഞ്ഞത്. ഓവറിലെ ആദ്യ പന്തിൽ തന്നെ അപകടകാരിയായ നകുൽ ശർമയെ(21) പുറത്താക്കാൻ ബേസിലിന് സാധിച്ചു. പിന്നീട് ഓവറിലെ രണ്ടാം പന്തിൽ 2 റൺസും മൂന്നാം പന്തിൽ ഒരു ബൗണ്ടറിയും ബേസിൽ വഴങ്ങി. ശേഷം നാലാം പന്തിൽ ബേസിൽ ഒരു സിക്സർ കൂടി വഴങ്ങിയതോടെ മത്സരം സർവീസസിന്റെ കൈകളിലെത്തി

ശേഷം അടുത്ത പന്തിൽ ഒരു സിംഗിൾ കൂടി നേടിയതോടെ അവസാന പന്തിൽ സർവീസസിന് വിജയിക്കാൻ 4 റൺസ് വേണ്ടിയിരുന്നു. എന്നാൽ അവസാന പന്തിൽ കേവലം 2 റൺസ് മാത്രമാണ് ബേസിൽ തമ്പി വിട്ട് നൽകിയത്. ഇതോടെ മത്സരത്തിൽ കേരളം ത്രസിപ്പിക്കുന്ന വിജയം സ്വന്തമാക്കി.

Previous articleമിന്നൽ സെഞ്ച്വറി നേടി വിഷ്ണു വിനോദ്. 62 പന്തിൽ 109. വമ്പനടിയിൽ കൂറ്റൻ സ്കോറുമായി കേരളം.
Next articleധര്‍മ്മശാലയില്‍ ❛ഓറഞ്ച് വിപ്ലവം❜. സൗത്താഫ്രിക്കയെ അട്ടിമറിച്ച് നെതര്‍ലണ്ട്. ലോകകപ്പില്‍ അട്ടിമറി.