നമുക്ക് ലോകകപ്പ് കളിക്കാൻ ഉള്ളതാണ്, ഹണിമൂണിനിടെ പുറം വേദനയുടെ കാര്യം മറക്കരുത്; ദീപക് ചഹാറിനെ ട്രോളി സഹോദരി.

കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് താരം ദീപക് ചഹാറും പ്രതിശ്രുത വധുവായ ജയ ഭരദ്വാജും തമ്മിലുള്ള വിവാഹം. കഴിഞ്ഞ ഐപിഎൽ സീസണിൽ ഗ്യാലറിയിൽ വച്ചായിരുന്നു ചഹാർ സുഹൃത്തായ ജയ ഭരദ്വാജ്നോട് വിവാഹാഭ്യർത്ഥന നടത്തിയത്. ചെന്നൈ പഞ്ചാബ് മത്സരത്തിനിടെ ആയിരുന്നു ചഹാർ തൻ്റെ പ്രണയം തുറന്നു പറഞ്ഞത്.

ഈ മാസം ഒന്നാം തീയതി ആയിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിൻ്റെ ചിത്രങ്ങൾ ദീപക് ചഹാറിൻ്റെ ബന്ധുവും ക്രിക്കറ്റ് താരവുമായ രാഹുൽ ചഹാർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. പരിക്കുമൂലം താരത്തിന് ഈ സീസണിൽ കളിക്കാൻ സാധിച്ചിരുന്നില്ല.

പുറത്തിനേറ്റ പരിക്ക് കാരണം ആണ് താരം കളിക്കളത്തിന് പുറത്തിരിക്കേണ്ടി വന്നത്. ഇത്തവണത്തെ ഐപിഎൽ സീസൺ നഷ്ടമായ താരം ലക്ഷ്യംവെക്കുന്നത് ലോകകപ്പ് ആണ്. ഇപ്പോഴിതാ ചഹാറിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് സഹോദരിയായ മാലതി ചഹാർ.

images 3


മാലതി ചഹാർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ വൈറലായത്. ചഹാറിൻ്റെയും വധു ജയഭരദ്വാജിൻ്റെയും കൂടെ നിൽക്കുന്ന ചിത്രം പങ്കുവെച്ച് മാലതി അതിന് നൽകിയ അടിക്കുറിപ്പ് ആണ് ശ്രദ്ധനേടിയത്.”രണ്ടു പേര്‍ക്കും നല്ലൊരു വിവാഹ ജീവിതം ആശംസിക്കുന്നു. ഹണിമൂണിനിടെ പുറം വേദനയുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. നമുക്ക് ലോക കപ്പ് കളിക്കേണ്ടതാണ്”ഇതായിരുന്നു മാലതി ചിത്രത്തിന് നൽകിയ അടിക്കുറിപ്പ്.

Previous articleശ്രീശാന്തിനോട് ചെയ്തത് തെറ്റ്. എന്തെങ്കിലും തെറ്റ് തിരുത്താനുണ്ടെങ്കില്‍ അത് ഈ സംഭവം
Next articleസെഞ്ചുറിയുമായി ജോ റൂട്ട് : ആവേശപോരിൽ ജയം സ്വന്തമാക്കി ഇംഗ്ലണ്ട്