ശ്രീശാന്തിനോട് ചെയ്തത് തെറ്റ്. എന്തെങ്കിലും തെറ്റ് തിരുത്താനുണ്ടെങ്കില്‍ അത് ഈ സംഭവം

bhaji and sree

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ വിവാദ സംഭവങ്ങളിലൊന്നായിരുന്നു മലയാളി ശ്രീശാന്തിന്‍റെ മുഖത്ത് ഹര്‍ഭജന്‍ സിങ്ങ് അടിച്ചത്. ടൂര്‍ണമെന്‍റിന്‍റെ ഉദ്ഘാടന സീസണില്‍ മുംബൈ താരമായ ഹര്‍ഭജന്‍ സിങ്ങ് പഞ്ചാബിന്‍റെ താരമായിരുന്ന ശ്രീശാന്തിനെ മുഖത്ത് തല്ലിയത്. മത്സരത്തിനു ശേഷമായിരുന്നു ഊ സംഭവം അരങ്ങേറിയത്. ഈ സംഭവത്തെ തുടര്‍ന്ന് തുടര്‍ന്നുള്ള കളികളില്‍ നിന്നും ഹര്‍ഭജന്‍ സിങ്ങിനെ വിലക്കിയിരുന്നു.

ഈ സംഭവം തെറ്റായി പോയി എന്നും താന്‍ കാരണം തന്‍റെ സഹതാരം അപമാനിതനായതില്‍ തനിക്ക് നാണക്കേട് തോന്നിയെന്നും ഒരു അഭിമുഖത്തില്‍ മുന്‍ താരം പറഞ്ഞു. ❝ സംഭവിച്ചത് തെറ്റായിരുന്നു. ഞാൻ ഒരു തെറ്റ് ചെയ്തു. ഞാൻ കാരണം എന്റെ സഹതാരത്തിന് നാണക്കേട് നേരിടേണ്ടി വന്നു.❞

e0104e20 b7ac 11ea 9350 67a6fbf842e0 1654401616819

❝ എനിക്ക് തന്നെ നാണക്കേട് തോന്നി. ഒരു തെറ്റ് തിരുത്തണമെങ്കിൽ, മൈതാനത്ത് ശ്രീശാന്തിനോട് ഞാൻ പെരുമാറിയത് തന്നെയാവും. അത് സംഭവിക്കാൻ പാടില്ലായിരുന്നു. അതിനെക്കുറിച്ച് ആലോചിക്കുമ്പോൾ, ആവശ്യമില്ലായിരുന്നു എന്ന് എനിക്ക് തോന്നുന്നു ❞ ഭാജി പറഞ്ഞു.

Sree crying

ഈ സംഭവത്തിനു ശേഷം പിന്നീട് ഇരുവരും ഇന്ത്യക്കായി 2011 ലോകകപ്പ് കളിച്ചിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്നം സച്ചിന്‍ ഇടപെട്ട് അവസാനിപ്പിച്ചിരുന്നു എന്നും ശ്രീശാന്ത് വെളിപ്പെടുത്തിയിരുന്നു. ഹർഭജനുമായി സച്ചിൻ ടെണ്ടുൽക്കർ അത്താഴം സംഘടിപ്പിച്ചുവെന്നും പ്രശ്‌നങ്ങൾ ഉടൻ പരിഹരിച്ചുവെന്നും ശ്രീശാന്ത് പറഞ്ഞിരുന്നു, ഇരുവരും തമ്മിലുള്ള ഏതെങ്കിലും തർക്കം കുറച്ചുകാണിച്ചിരുന്നു. സംഭവത്തിൽ ഹർഭജനെതിരെ നടപടിയെടുക്കരുതെന്നും അദ്ദേഹം ബിസിസിഐയോട് അപേക്ഷിച്ചു. പക്ഷേ 11 മത്സരങ്ങളില്‍ നിന്നും ഹര്‍ഭജന്‍ സിങ്ങിന് വിലക്കേര്‍പ്പെടുത്തി.

See also  ICC Ranking : ജസ്പ്രീത് ബുംറയെ താഴെയിറക്കി. സഹതാരം ഒന്നാമത്.
Scroll to Top