❝ഇതെന്‍റെ റൂമാണ്. ഇവിടെ ഞാന്‍ പറയുന്നതാണ് നടക്കുകയുള്ളു❞ ഗില്ലിന്‍റെ ഡബിള്‍ സെഞ്ചുറി ഒരുക്കത്തെ പറ്റി വെളിപ്പെടുത്തുന്നു.

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഡബിള്‍ സെഞ്ചുറി പ്രകടനത്തോടെ ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍റെ റെക്കോഡ് തകര്‍ത്തിരുന്നു. ഡബിള്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡാണ് ഇഷാനെ മറികടന്ന് ഗില്‍ സ്വന്തമാക്കിയത്.

ന്യൂസിലന്‍റിനെതിരെയുള്ള മത്സരത്തിനു ശേഷം രസകരമായ ഇന്‍റര്‍വ്യൂവും അരങ്ങേറി. ഇഷാന്‍ കിഷനും രോഹിത് ശര്‍മ്മയും ഗില്ലും ചേര്‍ന്നായിരുന്നു അഭിമുഖം.

GILL VS New zealand

ഡബിള്‍ സെഞ്ചുറി നേടിയ മത്സരത്തിനുള്ള മുന്നൊരുക്കങ്ങളെക്കുറിച്ച് ഗില്ലനോട് ചോദ്യം ചോദിച്ചു. ഇവര്‍ രണ്ടുപേരും ഒരു മുറിയിലാണ് താമസമെന്ന് രോഹിത് പറഞ്ഞു.

”മത്സരത്തിന്‍റെ തലേ ദിവസം എന്‍റെ തയ്യാറെടുപ്പുകളെ ഇവന്‍ നശിപ്പിച്ചു. അവന്‍ എന്നെ ഉറങ്ങാന്‍ സമ്മതിച്ചിട്ടില്ല. ഇയര്‍ ഫോണ്‍ വെക്കാതെ ശബ്ദം കൂട്ടിവെച്ച് സിനിമ കാണുന്നതാണ് ഇവന്‍റെ രീതി. ഞാന്‍ ശബ്ദം കുറക്കാന്‍ പറഞ്ഞപ്പോള്‍ ഇതെന്‍റെ റൂമാണെന്നും ഇവിടെ ഞാന്‍ പറയുന്നതേ നടക്കൂവെന്നും ഇവന്‍ പറഞ്ഞു. അവനുമായി എന്നും താന്‍ വഴക്കിടാറുണ്ട് ” ശുഭ്മാന്‍ ഗില്‍ പറഞ്ഞു.

എന്നാല്‍ തന്‍റെ മുറിയില്‍ കിടന്നതുകൊണ്ട് ഗില്‍ അടിച്ചത് തന്‍റെ റണ്‍സാണെന്നായിരുന്നു ഇഷാന്‍ കിഷന്‍റെ മറുപടി.

Previous articleഅവസാന വിക്കറ്റ് നേടാന്‍ സഹായിച്ചത് വിരാട് കോഹ്ലി. വെളിപ്പെടുത്തി താക്കൂര്‍
Next articleഎന്തുകൊണ്ടാണ് ഏകദിനം സൂര്യക്ക് പ്രശ്നമാകുന്നത് ? ചൂണ്ടികാട്ടി വസീം ജാഫര്‍