രാഹുലിന്റെ കസേര തെറിക്കാൻ നേരത്ത് വെടിക്കെട്ട് പ്രകടനവുമായി ശുഭ്മാന്‍ ഗിൽ

ലോകകപ്പിൽ സ്ഥിരതയാർന്ന ഒരു ഓപ്പണറെ തേടുകയാണ് ഇന്ത്യ. ലോകകപ്പിന് ശേഷം ഓപ്പണിങ്ങിൽ രാഹുലിന്റെ സ്ഥാനം തെറിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. രോഹിത് ശർമയും മോശം ഫോമിൽ ആണെങ്കിലും നായകൻ എന്ന സ്ഥാനം ഉള്ളതിനാൽ തുടർന്നുപോകും. റൺസ് കണ്ടെത്തുവാൻ ബുദ്ധിമുട്ടുള്ളതിനാൽ രാഹുലിന് സ്ഥാനം ലഭിക്കാൻ സാധ്യത ഏറെയാണ്.


അങ്ങനെ രാഹുലിന് സ്ഥാനം നഷ്ടമായാൽ പകരം ഒരാളെ പരിഗണിക്കേണ്ടിവരും. അങ്ങനെയുളതിനാൽ കൂടുതൽ ആളുകളും വിരൽ ചൂണ്ടുന്നത് പ്രിഥ്വി ഷായിലേക്കാണ്. എന്നാൽ യുവതാരത്തിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടി സമ്മാനിച്ചുകൊണ്ട് ഗംഭീരപ്രകടനം കാഴ്ചവച്ചിരിക്കുകയാണ് ശുബ്മാൻ ഗിൽ. മുഷ്താക്ക് അലി ട്രോഫിയിലാണ് താരം കസറിയത്. ക്വാർട്ടർ ഫൈനലിൽ പഞ്ചാബിനുവേണ്ടി 55 പന്തിൽ 126 റൺസ് ആണ് താരം നേടിയത്.

gill

9 സിക്സറുകളും 11 ഫോറുകളും ആണ് താരം നേടിയത്. 229 നു മുകളിൽ ആയിരുന്നു താരത്തിന്റെ സ്ട്രൈക്ക് റേറ്റ്. ഷോർട്ട് ഫോർമാറ്റിൽ നിന്നും താരത്തെ പുറത്താക്കാൻ കാരണം മോശം സ്ട്രൈക്ക് റേറ്റ് ആയിരുന്നു. എന്നാൽ അതിനെല്ലാം മറുപടിയാണ് താരത്തിന്റെ ഈ വെടിക്കെട്ട് പ്രകടനം. മോശം ഫോം കാഴ്ചവെക്കുന്ന രാഹുലിനെ പുറത്തെടുക്കണമെന്നാണ് ആരാധകരുടെ ആവശ്യം.

ഇത്തവണത്തെ ലോകകപ്പിൽ ഒരു മത്സരത്തിൽ പോലും താരം രണ്ടക്കം കടന്നിട്ടില്ല. 4,9,9 റൺസ് ആണ് താരം ഈ ലോകകപ്പിൽ നേടിയിട്ടുള്ളത്. നാളെയാണ് ഇന്ത്യയുടെ നാലാമത്തെ മത്സരം. മത്സരത്തിൽ രാഹുൽ കളിക്കുമെന്ന് ദ്രാവിഡ് ഉറപ്പു നൽകിയിട്ടുണ്ട്.