ഐപിൽ പതിനാലാം സീസണിൽ വീണ്ടും വിജയവഴിയിൽ എത്തിയിരിക്കുകയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് .തുടർ തോൽവികൾക്ക് ശേഷം ഇന്നലെ നടന്ന മത്സരത്തിൽ പഞ്ചാബ് കിങ്‌സ് എതിരെ 5 വിക്കറ്റിന്റെ വിജയമാണ് കൊൽക്കത്ത നേടിയത് .
എന്നാൽ ഇപ്പോഴും കൊൽക്കത്ത ടീമിനെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്
ഓപ്പണിങ്ങിലെ തുടർ പരാജയങ്ങൾ .
ശുഭ്മാൻ ഗിൽ ഇന്നലത്തെ കളിയിലും വമ്പൻ സ്കോർ നേടുവാനാവാതെ മടങ്ങിയതോടെ താരത്തെ ടീമിൽ നിന്ന് മാറ്റണമെന്ന ആവശ്യം ശക്തമായി കഴിഞ്ഞു .നേരത്തെ ഇന്ത്യൻ ടീമിന്റെ ഓസ്ട്രേലിയന്‍ പര്യടനത്തിലൂടെ രാജ്യാന്തര ക്രിക്കറ്റില്‍ വരവറിയിച്ച യുവതാരം ശുഭ്മാന്‍ ഗില്‍ ഐപിഎല്ലില്‍ നിറം മങ്ങിയ പ്രകടനം തുടരുകയാണ് .
ഈ ഐപിഎല്ലില്‍ ഇതുവരെ കളിച്ച ആറ് കളികളില്‍ 15, 33, 21, 0, 11, 9 റൺസ് എന്നിങ്ങനെയാണ് താരത്തിന്റെ ബാറ്റിംഗ് സമ്പാദ്യം .ഫോം കണ്ടെത്തുവാനാവാതെ ഉയരുന്ന താരത്തെ മാറ്റി ഓപ്പണിങ്ങിൽ കൊൽക്കത്ത ടീം പുതിയ പരീക്ഷണം നടത്തണമെന്ന് അഭിപ്രായപെടുകയാണ് മുൻ ഇന്ത്യൻ താരവും പ്രമുഖ ക്രിക്കറ്റ് കമന്റേറ്ററുമായ സുനിൽ ഗവാസ്‌ക്കർ .
“സീസണിലെ ആറ് മത്സരങ്ങളിലും ഗില്ലിനൊപ്പം നിതീഷ് റാണയാണ് കൊല്‍ക്കത്തക്കായി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. ഗില്‍ റണ്‍സെടുക്കാന്‍ വളരെ ബുദ്ധിമുട്ടുന്ന ഈ സാഹചര്യത്തില്‍ ഉറപ്പായും മൂന്നാം നമ്പറില്‍ തിളങ്ങുന്ന രാഹുല്‍ ത്രിപാഠിയെ ഗില്ലിനൊപ്പം ഓപ്പണറാക്കുകയോ നിതീഷ് റാണയെ തന്‍റെ പഴയ പൊസിഷനായ മൂന്നാം നമ്പറില്‍ വീണ്ടും കളിപ്പിക്കുകയോ ചെയ്യാവുന്നതാണെന്നാണ് എന്റെ അഭിപ്രായം .മുൻപ് മൂന്നാം നമ്പറില്‍ കൊല്‍ക്കത്തക്കായി വളരെ മികച്ച ബാറ്റിംഗ് കാഴ്ചവെച്ചിട്ടുള്ള താരമാണ് നിതീഷ് റാണ. കൂടാതെ ഈ സീസണില്‍ ഒരുപക്ഷേ കൊല്‍ക്കത്തക്കായി ഏറ്റവും സ്ഥിരതയോടെ കളിക്കുന്ന ഒരേ ഒരു കളിക്കാരനാണ് ത്രിപാഠി .അദ്ദേഹം ഓപ്പണിങ്ങിൽ ഇറങ്ങുന്നതും ടീമിന് ഏറെ സഹായകമാകും ” ഗവാസ്‌ക്കർ തന്റെ അഭിപ്രായം വിശദമാക്കി .