ഐപിഎല്ലിലെ ഓസീസ് താരങ്ങൾക്കായി പ്രത്യേക വിമാനം അയക്കില്ല : ഡേവിഡ് വാർണറും സ്മിത്തും മടങ്ങുമോ എന്ന ആശങ്കയിൽ ടീമുകൾ

ഇന്ത്യയിലെ കൊവിഡ് വ്യാപനം വർധിക്കുന്ന  സാഹചര്യത്തില്‍ ഇപ്പോൾ  ഐപിഎല്ലില്‍ കളിക്കുന്ന  ഓസ്ട്രേലിയന്‍ കളിക്കാരെ തിരികെ നാട്ടിലെത്തിക്കാന്‍ പ്രത്യേക വിമാനം അയക്കില്ലെന്ന് ഓസീസ് പ്രധാനമന്ത്രി സ്കോട് മോറിസൺ  വ്യക്തമാക്കി  .ഐപിഎല്ലിന്റെ ഭാഗമായി ഇന്ത്യയിൽ തുടരുന്ന ഓസീസ് താരങ്ങളെ തിരികെ നാട്ടിലെത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാനം ഏര്‍പ്പെടുത്തണമെന്ന മുംബൈ ഇന്ത്യന്‍സിന്‍റെ ഓസീസ് താരം ക്രിസ് ലിൻ ആവശ്യപ്പെട്ടത് ഏറെ ചർച്ചയായിരുന്നു . ഇപ്പോൾ ഇതിന് പിന്നാലെയാണ് ഓസീസ് പ്രധാനമന്ത്രിയുടെ പ്രതികരണം.

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസൺ കളിക്കുവാൻ ഇന്ത്യയിലേക്ക് എത്തിയ ഓസീസ് താരങ്ങൾ എല്ലാ സ്വന്തം സംവീധാനങ്ങൾ ഉപയോഗിച്ച്‌ തിരികെ ഓസ്‌ട്രേലിയയിലേക്ക് മടങ്ങണം എന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെയും നിലപാട് .”ഓസ്ട്രേലിയന്‍ ടീമിന്‍റെ ഒരു  പര്യടനത്തിന്‍റെ ഭാഗമായല്ല അവര്‍ ഇപ്പോൾ  പോയത് ഇന്ത്യയിലേക്ക് പോയത് . എല്ലാ താരങ്ങളും അവരുടെ സ്വന്തം സജ്ജീകരണങ്ങള്‍ മികച്ചതായി  ഉപയോഗിച്ചാണ്. അതുകൊണ്ടുതന്നെ അതേ മാര്‍ഗത്തിലൂടെ അവര്‍ തിരികെ വരും “പ്രധാനമന്ത്രി മോറിസണ്‍ തന്റെ അഭിപ്രായം വിശദമാക്കി .

അതേസമയം വിദേശ താരങ്ങൾ ഈ സീസൺ ഐപിൽ മത്സരങ്ങൾ മതിയാക്കി നാട്ടിലേക്ക് മടങ്ങുന്നത് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് ഫ്രാഞ്ചൈസികൾ . കൊവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്നതിനിടെ ഓസ്‌ട്രേലിയന്‍ സൂപ്പര്‍താരങ്ങളായ ഡേവിഡ് വാര്‍ണറും സ്‌റ്റീവ് സ്‌മിത്തും നാട്ടിലേക്ക് മടങ്ങാന്‍ ആലോചിക്കുന്നതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു .ഇപ്പോൾ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയുടെ പ്രഖ്യാപനവും താരങ്ങളെയും നാട്ടിലേക്ക് മടങ്ങുവാൻ ഏറെ പ്രേരിപ്പിക്കുന്നു .

ഇതിനകം മൂന്ന് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. രാജസ്ഥാന്‍ റോയല്‍സ് പേസര്‍ ആന്‍ഡ്രൂ ടൈയും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ പേസര്‍ കെയ്‌ന്‍ റിച്ചാര്‍ഡ്‌സണും സ്‌പിന്നര്‍ ആദം സാംപയുമാണ് ഐപിഎല്ലില്‍ നിന്ന് പിന്‍മാറിയത്. നായകന്‍ കൂടിയായ വാര്‍ണര്‍ പിന്‍മാറിയാല്‍ അത് സണ്‍റൈസേഴ്‌സിനും സ്‌മിത്ത് മടങ്ങിയാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനും കനത്ത തിരിച്ചടിയാവും.