അവൻ വെറും ജഡേജയല്ല : സ്റ്റാർ ആൾറൗണ്ടർക്ക് പുതിയ വിശേഷണം നൽകി ഇന്ത്യൻ കോച്ച് രവി ശാസ്ത്രി

FB IMG 1619437934666

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിൽ തുടർച്ചയായ 4 വിജയങ്ങൾ  സ്വന്തമാക്കിയ ചെന്നൈ സൂപ്പർ കിങ്‌സ് പോയിന്റ് പട്ടികയിൽ തലപ്പത്ത്  എത്തി .
സീസണിലെ തോൽവി അറിയാതെ മുന്നേറിയ കോഹ്ലി നയിക്കുന്ന ബാംഗ്ലൂർ ടീമിനെയാണ് ചെന്നൈ 69 റൺസിന്‌ തോൽപ്പിച്ചത് .62 റൺസും 3 വിക്കറ്റ് വീഴ്ത്തിയ ജഡേജയുടെ ആൾറൗണ്ട് പ്രകടനമാണ് ചെന്നൈ ടീമിന് തുണയായത് .മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌ക്കാരവും താരം തന്നെ സ്വന്തമാക്കി .

ഐപിഎല്ലിൽ  മികച്ച പ്രകടനം തുടരുന്ന രവീന്ദ്ര ജഡേജയെ വാനോളം പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് കോച്ച് രവി ശാസ്ത്രി .ബാംഗ്ലൂർ എതിരായ ജഡേജയുടെ ഒറ്റയാൻ പ്രകടനത്തെ രവി ശാസ്ത്രി ഏറെ അഭിനന്ദിച്ചു .ഒപ്പം താരത്തിന്റെ  ഒരു  പേരും കോച്ച് വെളിപ്പെടുത്തി .ഗാരി ജഡേജ’ എന്നാണ് ഇന്ത്യന്‍ പരിശീലകന്‍ രവീന്ദ്ര ജഡേജയെ വിശേഷിപ്പിച്ചത്. ഇന്ത്യയുടെ ഗാരി സോബേഴ്‌സ് എന്നാണ് ഈ വിശേഷണത്തിന്റെ അര്‍ഥം. ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടറെന്ന് വിശേഷിപ്പിക്കപ്പെടുന്ന സര്‍ ഗാരി സോബേഴ്‌സിനെപ്പോലെയാണ് ജഡേജയെന്നാണ് കോച്ച്   രവി ശാസ്ത്രി അഭിപ്രായപ്പെടുന്നത്   .

See also  സേവാഗും യുവിയുമല്ല, ഇന്ത്യയുടെ എക്കാലത്തെയും സിക്സർ വീരൻ അവനാണ്. ദ്രാവിഡ് പറയുന്നു.

“ഒറ്റയ്ക്ക് ഏതൊരു മത്സരഗതിയെയും മാറ്റി മറിക്കുവാൻ കഴിയുന്ന താരമാണ് ജഡേജ .അവന്റെ പ്രകടനങ്ങൾ കാണുമ്പോൾ ഗാരി ജഡേജ എന്ന ഈ വിശേഷണം അവന് വളരെയേറെ ചേരുന്നു ” ഇന്ത്യൻ കോച്ച് വാചാലനായി .

അതേസമയം മത്സരശേഷം ബാംഗ്ലൂർ നായകൻ വിരാട് കോഹ്ലിയും ജഡേജയെ ഏറെ പ്രശംസിച്ചിരുന്നു .ചെന്നൈ ടീം  ബാറ്റിങ്ങിൽ  170നുള്ളില്‍ ഒതുങ്ങേണ്ട സ്‌കോറാണ് ജഡേജ 191 എന്നാ ശക്തമായ  നിലയിലേക്ക് എത്തിച്ചത്. ഈ വര്‍ഷം ഇന്ത്യയില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ രവീന്ദ്ര  ജഡേജയുടെ ഓള്‍റൗണ്ട് മികവ് രാജ്യത്തിന് വളരെ പ്രതീക്ഷ നല്‍കുന്നതാണ് “കോഹ്ലി തന്റെ അഭിപ്രായം വിശദമാക്കി .

Scroll to Top