സിംബാബ്‌വെക്കെതിരെയുള്ള ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ 290 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യ ഉയര്‍ത്തിയത്. ഹരാരയില്‍ നടന്ന മത്സരത്തില്‍ തന്‍റെ കന്നി സെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്ലിന്‍റെ പ്രകടന മികവിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്. 82 പന്തില്‍ സെഞ്ചുറി തികച്ച യുവതാരം അവസാന ഓവറിലാണ് പുറത്തായത്.
97 പന്തില്‍ 15 ഫോറിന്‍റെയും 1 സിക്സിന്‍റേയും അകമ്പടിയോടെയാണ് ശുഭ്മാന്‍ ഗില്‍ 130 റണ്‍സ് നേടിയത്. കഴിഞ്ഞ പരമ്പരയില്‍ വിന്‍ഡീസിനെതിരെ 98 റണ്‍സ് നേടി സെഞ്ചുറിയുടെ അരികിയില്‍ എത്തിയിരുന്നു. ഇപ്പോഴിതാ ക്ലാസിക്ക് പ്രകടനത്തിലൂടെ സിംബാബ്‌വെന്‍ മണ്ണില്‍ സെഞ്ചുറി തികച്ചിരിക്കുകയാണ്. രോഹിത് ശര്‍മ്മ, കെല്‍ രാഹുല്‍ എന്നിവരുടെ വഴിയേ സിംബാബ്‌വെന്‍ മണ്ണില്‍ സെഞ്ചുറി നേടിയിരിക്കുകയാണ്.
മത്സരത്തിലെ ഈ പ്രകടനത്തോടെ സിംബാബ്‌വെയിൽ ഏകദിന ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടുന്ന ഇന്ത്യൻ ബാറ്ററെന്ന റെക്കോർഡ് ശുഭ്മാന്‍ ഗിൽ സ്വന്തമാക്കി. 1998 ൽ സിംബാബ്‌വെയിൽ 130 പന്തിൽ 127 റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കറെയാണ് ശുഭ്മാൻ ഗിൽ പിന്നിലാക്കിയത്.
സിംബാബ്‌വെയിൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം കൂടിയാണ് ശുഭ്മാൻ ഗിൽ. 23 ആം വയസ്സിൽ സിംബാബ്‌വെയിൽ സെഞ്ചുറി നേടിയ രോഹിത് ശർമ്മയെയാണ് 22 ക്കാരനായ ഗിൽ പിന്നിലാക്കിയത്. കൂടാതെ ഓവര്‍സീസ് സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ലിസ്റ്റിലും രോഹിത് ശര്‍മ്മയെ, ശുഭ്മാന്‍ ഗില്‍ മറികടന്നു.
Youngest Indian to Score Overseas Century in ODI
- 22yr 41d – Yuvraj Singh in AUS
- 22yr 315d – Virat Kohli in ENG
- 22yr 348d – Shubman Gill in ZIM*
- 23yr 28d – Rohit Sharma in ZIM