104 മീറ്റര്‍ സിക്സുമായി ശുഭ്മാന്‍ ഗില്‍. പരമ്പരയിലെ രണ്ടാം അര്‍ദ്ധസെഞ്ചുറി

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ നിന്നും ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. കഴിഞ്ഞ മത്സരത്തില്‍ അരങ്ങേറ്റം കുറിച്ച ആവേശ് ഖാന് പകരമായി പ്രസീദ്ദ് കൃഷ്ണക്ക് അവസരം നല്‍കി.

ടോസ് നേടിയ തീരുമാനം ശരിവച്ച ഓപ്പണേഴ്സ് സെഞ്ചുറി കൂട്ടുകെട്ട് നേടി. ശുഭ്മാന്‍ ഗില്ലും ശിഖാര്‍ ധവാനും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 138 പന്തില്‍ 113 റണ്‍സാണ് ഇരുവരും ചേര്‍ത്തത്. 74 പന്തില്‍ 58 റണ്‍സുമായി ശിഖാര്‍ ധവാനാണ് ആദ്യം പുറത്തായത്. ശുഭ്മാന്‍ ഗില്ലും മത്സരത്തില്‍ അര്‍ദ്ധസെഞ്ചുറി നേടി. സീരിസില്‍ മികച്ച ഫോം തുടരുന്ന ശുഭ്മാന്‍ ഗില്ലിന്‍റെ രണ്ടാം അര്‍ദ്ധസെഞ്ചുറിയാണിത്.

343271

ഇതിനു മുന്‍പുള്ള രണ്ട് ഏകദിനങ്ങളില്‍ 64, 31 എന്നിങ്ങനെയാണ് സ്കോറുകള്‍. മൂന്നാം മത്സരത്തില്‍ ഗംഭീരമായ ഒരു സിക്സ് ശുഭ്മാന്‍ ഗില്‍ നേടി. ഹെയ്ഡന്‍ വാല്‍ഷ് എറിഞ്ഞ 15ാം ഓവറിലെ രണ്ടാം പന്തില്‍ സ്റ്റെപൗട്ട് ചെയ്താണ് ഗില്‍ സിക്സടിച്ചത്‌. 104 മീറ്റര്‍ പോയ പന്ത് സ്റ്റേഡിയത്തിന്‍റെ മുകളിലാണ് വീണത്. ഒടുവില്‍ പുതിയ പന്തെടുത്താണ് മത്സരം പുനരാരംഭിച്ചത്.

West Indies: 1 Shai Hope (wk), 2 Kyle Mayers, 3 Shamarh Brooks, 4 Brandon King, 5 Nicholas Pooran (capt), 6 Keacy Carty, 7 Jason Holder, 8 Akeal Hosein, 9 Jayden Seales, 10 Keemo Paul, 11 Hayden Walsh

India: 1 Shikhar Dhawan (capt), 2 Shubman Gill, 3 Shreyas Iyer, 4 Suryakumar Yadav, 5 Sanju Samson (wk), 6 Deepak Hooda, 7 Axar Patel/Ravindra Jadeja, 8 Shardul Thakur, 9 Mohammed Siraj, 10 Yuzvendra Chahal, 11 Prasidh Krishna

Previous articleബാബര്‍ അസം മുന്നോട്ട്. രോഹിതും കോഹ്ലിയും താഴേക്ക്
Next articleഏകദിന പരമ്പര ഇന്ത്യ തൂത്തു വാരി. മൂന്നാം ഏകദിനത്തില്‍ വമ്പന്‍ വിജയം