ഏകദിന പരമ്പര ഇന്ത്യ തൂത്തു വാരി. മൂന്നാം ഏകദിനത്തില്‍ വമ്പന്‍ വിജയം

വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. മൂന്നാം ഏകദിനത്തില്‍ മഴ കാരണം ഓവറുകള്‍ വെട്ടി ചുരുക്കിയ മത്സരത്തില്‍ 119 റണ്‍സിന്‍റെ വിജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ വിന്‍ഡീസ് 26 ഓവറില്‍ 137 റണ്‍സിനു എല്ലാവരും പുറത്തായി. വിന്‍ഡീസിന്‍റെ വിജയലക്ഷ്യം 35 ഓവറിൽ 257 ആയി പുനഃർനിശ്ചയിക്കുകയായിരുന്നു

കരിയറിലെ ഏറ്റവും മികച്ച സ്കോറായ 98 റണ്‍സ് നേടി ശുഭ്മാന്‍ ഗില്ലും മറ്റൊരു അര്‍ദ്ധസെഞ്ചുറിയുമായി ശിഖാര്‍ ധവാനും (74 പന്തില്‍ 58) മികച്ച തുടക്കം നല്‍കിയിരുന്നു. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 113 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് സ്ഥാപിച്ചത്. ധവാന്‍റെ വിക്കറ്റ് പോയതിനു ശേഷം മഴ കളി തടസ്സപ്പെടുത്തി. പിന്നീട് ഓവര്‍ ചുരുക്കിയതോടെ ഇന്ത്യ സ്ട്രൈക്ക് കൂട്ടി.

shreyas iyyer

രണ്ടാം വിക്കറ്റില്‍ ശ്രേയസ്സ് അയ്യരും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് 58 പന്തില്‍ 86 റണ്‍സ് ചേര്‍ത്തു. 34 പന്തില്‍ 4 ഫോറും 1 സിക്സുമായി 44 റണ്‍സാണ് ശ്രേയസ്സ് അയ്യര്‍ നേടിയത്. പിന്നീടെത്തിയ സൂര്യകുമാര്‍ യാദവ് (8) നിരാശപ്പെടുത്തിയപ്പോള്‍ സഞ്ചു സാംസണ്‍ (6) പുറത്താകതെ നിന്നു. കരിയറിലെ രണ്ടാം ഏകദിന അര്‍ദ്ധസെഞ്ചുറി നേടിയ ശുഭ്മാന്‍ ഗില്‍ 98 പന്തില്‍ 7 ഫോറും 2 സിക്സുമായി 98 റണ്‍സ് നേടി പുറത്താകതെ നിന്നു.

FYssBIvaUAAYpRP

റണ്‍ ചേസില്‍ തന്‍റെ ആദ്യ ഓവറില്‍ തന്നെ കെയ്ല്‍ മയേഴസ് (0) ബ്രൂക്ക്സ് (0) എന്നിവരെ പുറത്താക്കി മുഹമ്മദ് സിറാജ് ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി. ബ്രാണ്ടന്‍ കിംഗും (42) ഷായി ഹോപ്പും വിന്‍ഡീസിനെ മടക്കി കൊണ്ടുവന്നെങ്കിലും സ്പിന്നര്‍മാര്‍ എത്തിയതോടെ അവരും വീണു. ക്യാപ്റ്റന്‍ നിക്കോളസ് പൂരനും (42) പുറത്തായതോടെ വിന്‍ഡീസിന്‍റെ പ്രതീക്ഷകള്‍ അവസാനിച്ചു.

ഇന്ത്യക്കായി ചഹല്‍ 4 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ താക്കൂര്‍, മുഹമ്മദ് സിറാജ്, എന്നിവര്‍ രണ്ടും ആക്ഷര്‍ പട്ടേല്‍, പ്രസീദ്ദ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.