ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഭാവി താരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന യുവ ഓപ്പണിങ് ബാറ്റ്‌സ്മാനാണ് ശുഭ്മാൻ ഗിൽ. തന്റെ കളി മികവാൽ വളരെയേറെ ക്രിക്കറ്റ് ആരാധകരെ സൃഷ്ടിച്ച താരം ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനം കളിക്കാനുള്ള സ്‌ക്വാഡിന്റെ ഭാഗമാണ്. നിലവിൽ രോഹിത് ശർമ്മക്ക് ഒപ്പം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിൽ താരം ഓപ്പണിങ്ങിൽ ഇറങ്ങാനാണ് സാധ്യത. വിദേശ പിച്ചകളിൽ തുടർച്ചയായി വലിയ സ്കോർ നെടുവാനാവാതെ ഇന്ത്യൻ ടീം ഓപ്പണർമാർ പരാജയപെടുമ്പോൾ ഗിൽ ഇത്തവണ ഫോമിലേക്ക് എത്തുമെന്നാണ് ടീം മാനേജ്മെന്റ് പ്രതീക്ഷിക്കുന്നത്.
ഇന്നാൽ അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ ആഭിമുഖത്തിൽ താരം നൽകിയ മറുപടിയാണ് ക്രിക്കറ്റ് ലോകത്ത് വളരെയേറെ ചർച്ചയായി മാറുന്നത്. ഒരുവേള അച്ഛനും നാഷണൽ ക്രിക്കറ്റ് അക്കാഡമി ചെയർമാനും ഒപ്പം മുൻപ് അണ്ടർ 19 ടീമിൽ ഗില്ലിനെ വളരെ ഏറെ പരിശീലിപ്പിച്ച രാഹുൽ ദ്രാവിഡും ഓരോ ഉപദേശം നൽകിയാൽ ഏതാകും സ്വീകരിക്കുകയെന്നാണ് അവതാരകൻ ഉന്നയിച്ച ചോദ്യം.”ഒരു വിഷയത്തിൽ രാഹുൽ ദ്രാവിഡ് സാർ ഒരു കാര്യം പറയുകയും പക്ഷേ ആ കാര്യം ചെയ്യേണ്ട എന്ന് അച്ഛൻ പറയുകയും ചെയ്താൽ എന്താണ് ഗില്ലിന്റെ അഭിപ്രായം അല്ലേൽ ആരുടെ ഉപദേശമാകും സ്വീകരിക്കുക ” ഇപ്രകാരം ഒരു ചോദ്യത്തിന് ഗിൽ നൽകിയ മറുപടിയാണ് ശ്രദ്ധേയമായി മാറുന്നത്.
രാഹുൽ ദ്രാവിഡ് സാർ എപ്പോഴും തനിക്ക് മാർഗദർശിയാണെന്ന് പറഞ്ഞ ഗിൽ ഇത്തരം കാര്യങ്ങളിൽ മനസ്സ് പറയുന്നത് പോലെ ഞാൻ പ്രവർത്തിക്കുമെന്നും തുറന്ന് പറഞ്ഞു.”ഇത്തരം ഒരു സന്ദർഭം വന്നാൽ ഞാൻ എല്ലാകാര്യവും ചിന്തിച്ച ശേഷം അന്തിമ തീരുമാനം എടുക്കും ഒപ്പം എന്റെ മനസ്സ് എന്താണോ പറയുന്നത് അത് ഞാൻ തിരഞ്ഞെടുക്കും. ഓരോ കളിയിലും ഫോം ആകുവാൻ കഴിഞ്ഞില്ല എങ്കിൽ പെട്ടന്ന് പുറത്തായാൽ ഏറ്റവും അധികം വിഷമിക്കുക ഞാനാണ് “ഗിൽ അഭിപ്രായം വിശദമാക്കി.
അതേസമയം കരിയറിൽ തന്റെ ബാറ്റിംഗ് പ്രകടനത്തിൽ താരം തൃപ്തി അറിയിച്ചു. രാഹുൽ ദ്രാവിഡ് തന്റെ കരിയറിൽ ഏറെ തവണ സ്വാധീനം ചെലുത്തിയ കോച്ച് എന്ന് പറഞ്ഞ ഗിൽ അദ്ദേഹം ബാറ്റിംഗ് ടെക്‌നിക്കുകളിൽ വാശിപിടിക്കുന്ന ഒരു കോച്ചല്ല എന്നും തുറന്ന് പറഞ്ഞു.