ഡൂപ്ലസിസ് പരിക്കിൽ വീണ്ടും ആശങ്ക :താരം ലീഗ് ഉപേക്ഷിച്ചു -ചെന്നൈ ആരാധകരും വിഷമത്തിൽ

IMG 20210607 220625

ലോക ക്രിക്കറ്റിലെ സ്റ്റൈലിഷ് ഓപ്പണറും സൗത്താഫ്രിക്കൻ ക്രിക്കറ്റ്‌ ടീമിന്റെ മുൻ നായകനും നിലവിലെ പാകിസ്ഥാൻ സൂപ്പർ ലീഗിൽ ക്വാറ്റ ഗ്ലാടിയേറ്റേഴ്സ് താരം കൂടിയായ ഫാഫ് ഡൂപ്ലസിസ് പരിക്കിനെ തുടർന്ന്‌ നാട്ടിലേക്ക് മടങ്ങുന്നു. കഴിഞ്ഞ ആഴ്ച താരത്തിന് മത്സരത്തിനിടയിലാണ് ഗുരുതരമായി പരിക്കേറ്റത്. ഇക്കഴിഞ്ഞ ജൂൺ പന്ത്രണ്ടാം തീയ്യതിയിലെ കളിയിൽ ക്വാറ്റ ഗ്ലാഡിയേറ്റേയ്‌സ് താരമായ ഫാഫ് ബൗണ്ടറി ലൈനിൽ ഫീൽഡ് ചെയ്യവേ ടീമിലെ സഹതാരവുമായി പന്ത് ബൗണ്ടറി കടക്കാതെ നോക്കുന്നതിനിടയിലാണ് പരിക്കേറ്റ് ചികിത്സക്ക് വിധേയനായത്.

പരിക്കിനെ തുടർന്ന് ശേഷം കൺകക്ഷൻ സംഭവിച്ച താരത്തെ അന്ന് കൂടുതൽ പരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വളരെ വിശദമായ പരിശോധനകളിൽ താരത്തിന്റെ ആരോഗ്യ നിലയിൽ ആശങ്കപെടുവാൻ ഒന്നുമില്ലായെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.സഹതാരം മുഹമ്മദ്‌ ഹസ്നൈനിന്റെ കാൽമുട്ടാണ് താരത്തിന്റെ മുഖത്തും തലയിലും ഏറെ അപകടകരമായ രീതിയിൽ ഇടിച്ചത്. താരം ഇന്ന് തന്നെ നാട്ടിലേക്ക് മടങ്ങും.

നേരത്തെ ഐപിൽ പതിനാലാം സീസൺ ഗംഭീര ബാറ്റിംഗ് പ്രകടനത്താൽ കളിച്ച താരം വരാനിരിക്കുന്ന ടി :20 ലോകകപ്പിൽ സൗത്താഫ്രിക്കൻ ടീമിന്റെ പ്രധാനപെട്ട താരവുമാണ്.ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ കളിക്കാൻ താരം ഉറപ്പായും എത്തുമെന്ന പ്രതീക്ഷയിലാണ് ചെന്നൈ സൂപ്പർ കിങ്‌സ് ആരാധകർ. സീസണിൽ ഏഴ് മത്സരങ്ങളിൽ നിന്നായി താരം 320 റൺസ് അടിച്ചെടുത്തിരുന്നു.സീസണിൽ അവശേഷിക്കുന്ന മത്സരങ്ങളിൽ താരം കളിക്കാത്തത് സർഫ്രാസ് അഹമ്മദ്‌ നയിക്കുന്ന ക്വാറ്റ ഗ്ലാഡിയേറ്റേഴ്സ് ടീമിനും കനത്ത തിരിച്ചടിയാണ്

See also  കൊടുങ്കാറ്റായി സഞ്ജു. 38 പന്തുകളിൽ 68 റൺസ്. ഗുജറാത്തിനെതിരെ ക്യാപ്റ്റന്റെ ഇന്നിങ്സ്.
Scroll to Top