ക്രിക്കറ്റ് ആരാധകരിൽ നിന്നെല്ലാം കയ്യടികൾ നേടി ശ്രേയസ് അയ്യർ തന്റെ അരങ്ങേറ്റ ടെസ്റ്റിൽ തന്നെ സെഞ്ച്വറി നേടി ചരിത്രം സൃഷ്ടിച്ചു. കാൻപൂരിൽ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യൻ സ്കോർ 345 റൺസിൽ അവസാനിച്ചപ്പോൾ ശ്രേയസ് അയ്യർ 105 റൺസുമായി തന്റെ ആദ്യ ടെസ്റ്റ് മത്സരം ഗംഭീരമാക്കി മാറ്റി. മറ്റുള്ള ബാറ്റ്‌സ്മന്മാർ എല്ലാം വമ്പൻ സ്കോർ നേടുവാൻ വിഷമിച്ച വിക്കറ്റിൽ തന്റെ ക്ലാസ്സിക് ബാറ്റിങ് പ്രകടനവുമായി ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ ശ്രേയസ് അയ്യർ 171 പന്തുകളിൽ നിന്നും 13 ഫോറും 2 സിക്സ് അടക്കം 105 റൺസ് അടിച്ചപ്പോൾ പേസ് ബൗളർ സൗത്തീ 5 വിക്കറ്റ് വീഴ്ത്തിയാണ് മത്സരത്തിലേക്ക് ന്യൂസിലാൻഡ് ടീമിനെ കൊണ്ടുവന്നത്.
നേരത്തെ 2017ൽ ആദ്യമായി ടെസ്റ്റ് സ്‌ക്വാഡിലേക്ക് സ്ഥാനം നേടിയ ശ്രേയസ് അയ്യർ നാല് വർഷങ്ങൾക്ക് ശേഷമാണ് അരങ്ങേറ്റ ടെസ്റ്റ് കളിച്ചത്.ഒന്നാം ദിനം 75 റൺസ് അടിച്ച ശ്രേയസ് അയ്യർ രണ്ടാം ദിനം കൂട്ടമായി ഇന്ത്യൻ വിക്കറ്റുകൾ നഷ്ടമാകുമ്പോയും ഒരറ്റത്ത് തന്റെ ഷോട്ടുകൾ കളിച്ചാണ് മുന്നേറിയത്.തന്റെ അരങ്ങേറ്റ ടെസ്റ്റിലെ സെഞ്ച്വറിക്ക് ഒപ്പം അപൂർവ്വമായ അനേകം റെക്കോർഡ് കൂടി ശ്രേയസ് അയ്യർ സ്വന്തമാക്കി.ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ അരങ്ങേറ്റ ടെസ്റ്റിൽ തന്നെ സെഞ്ച്വറി നേടുന്ന പതിനാറാം ബാറ്റ്‌സ്മാനായി മാറിയ ശ്രേയസ് അയ്യർ കിവീസിനെതിരെ അരങ്ങേറ്റത്തിൽ തന്നെ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാനായി മാറി.
കൂടാതെ അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ച്വറി സ്വന്തമാക്കുന്ന മൂന്നാമത്തെ പ്രായമേറിയ (26 വയസ്സും 355 ദിവസവും ) താരവുമായി മാറിയ ശ്രേയസ് അയ്യർ അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ച്വറി നേടിയ ബാറ്റ്‌സ്ന്മാരിൽ എറ്റവും വേഗത്തിൽ ആ നേട്ടത്തിലേക്ക് എത്തുന്ന നാലാമത്തെ ബാറ്റ്‌സ്മാനായി മാറി. നേരത്തെ മുൻ ഇതിഹാസ താരം സുനികൽ ഗവാസ്ക്കർ കൈകളിൽ നിന്നും ഇന്ത്യൻ ടെസ്റ്റ് ക്യാപ്പ് വാങ്ങിയ താരത്തിന് ആശംസകളുമായി മുൻ താരങ്ങളും ക്രിക്കറ്റ് ലോകവും എത്തിയിരുന്നു.