ഇന്ത്യ എങ്ങനെ ടോസ് ജയിക്കുന്നു :സംശയവുമായി മുൻ താരങ്ങൾ

ഇതവണത്തെ ടി :20 ലോകകപ്പിൽ എല്ലാ ക്രിക്കറ്റ്‌ പ്രേമികൾക്കും നിരാശകൾ സമ്മാനിച്ചത് ഇന്ത്യൻ ടീം തോൽവികളാണ്. സൂപ്പർ 12 റൗണ്ടിൽ തന്നെ പുറത്തായ വിരാട് കോഹ്ലിക്കും ടീമിനും ഏറ്റവും വലിയ തിരിച്ചടിയായി വേൾഡ് കപ്പിൽ മാറിയത് ടോസ് നിർഭാഗ്യമാണ്. ലോകകപ്പിൽ നായകൻ കോഹ്ലിക്ക് ആദ്യ മത്സരങ്ങളിൽ ടോസ് ജയിക്കാനായി കഴിഞ്ഞിരുന്നില്ല.നേരത്തെ ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പ് ഫൈനലിലും കിവീസിനോട് ഇന്ത്യ തോറ്റപ്പോൾ ടോസ് ഭാഗ്യം എതിർ ടീമിനോപ്പം നിന്നത് ശ്രദ്ധേയമായി. പക്ഷേ ടി :20 ക്യാപ്റ്റൻസി സ്ഥാനത്തേക്ക് രോഹിത് ശർമ്മ എത്തിയതിന് പിന്നാലെ ഇക്കാര്യത്തിലും മാറ്റം സംഭവിച്ചു. ടി :20 പരമ്പരയിലെ മൂന്ന് കളികളിലും കിവീസിനെതിരെ ഇന്ത്യക്ക് ടോസ് ജയിക്കാനായി കഴിഞ്ഞു.

എന്നാൽ എല്ലാവരിലും ചർച്ചയായി മാറുന്നത് കിവീസിന് എതിരായ ആദ്യ ടെസ്റ്റിലും ഇന്ത്യക്ക് ടോസ് ഭാഗ്യം ലഭിച്ചതാണ്. രഹാനെ ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്തപ്പോൾ ഇന്ത്യൻ ടീമിന്റെ ഈ ഒരു ടോസ് ഭാഗ്യത്തെ ഏറ്റെടുക്കുകയാണ് മുൻ താരങ്ങൾ അടക്കം. സർപ്രൈസായി ഇപ്പോൾ എങ്ങനെയാണ് ഇന്ത്യക്ക് ടോസ് എല്ലാം ലഭിക്കുന്നതെന്നാണ് സഹീർ ഖാൻ അടക്കം ചോദിക്കുന്നത്.കൂടാതെ ആദ്യ ടെസ്റ്റിലും ഇന്ത്യക്ക് ടോസ് ലഭിച്ചതോടെ ടോസ് ഇടുന്ന നാണയം ആർക്കെങ്കിലും ഒരിക്കൽ കൂടി നോക്കാമോയെന്നാണ് കിവീസ് താരം നീഷാം സോഷ്യൽ മീഡിയ പോസ്റ്റിൽ കൂടി ചോദിക്കുന്നത്.

അതേസമയം ഇന്ത്യൻ ടീം ടി :20 ക്രിക്കറ്റ്‌ പരമ്പരയിൽ എല്ലാ കളികളിലും ടോസ് നേടിയെന്നത് തനിക്ക് ഇപ്പോഴും തന്നെ വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ് മുൻ ഇന്ത്യൻ താരമായ സഹീർ ഖാൻ കുറിച്ചത്. ടോസ് ഇടുന്ന കോയിനിൽ നമ്മൾ പണ്ട് നോട്ടിലുണ്ടായിരുന്നതായി പറയുന്നത് പോലെ എന്തേലും മൈക്രോ ചിപ്പ് ഉണ്ടോ എന്ന് നോക്കണമെന്നാണ് സഹീർ ഖാന്റെ രസകരമായ ട്വീറ്റ്.ഐപിഎല്ലിൽ അടക്കം ടോസ് നിർഭാഗ്യം വിരാട് കോഹ്ലിക്ക് പിറകെ പോകാറുണ്ട്. മുംബൈയിലെ രണ്ടാം ടെസ്റ്റിൽ ക്യാപ്റ്റനായി കോഹ്ലി എത്തും