ലോകകപ്പിൽ കളിക്കാനാകുമോ :മനസ്സ് തുറന്ന് ശ്രേയസ് അയ്യർ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് വളരെ അധികം പ്രധാനപ്പെട്ട മത്സരങ്ങൾ തന്നെയാണ് വരാനിരിക്കുന്നത്. ഐസിസി ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ ഭാഗമായ ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ്‌ പരമ്പരക്ക് പിന്നാലെ ഈ വർഷം മറ്റ് ചില ടെസ്റ്റ്‌ പരമ്പരകൾ കൂടി വരാനിരിക്കുന്നുണ്ട്.കൂടാതെ ഐസിസി ടി :20 ക്രിക്കറ്റ്‌ ലോകകപ്പിനുമായുള്ള വിശദമായ തയ്യാറെടുപ്പുകൾ കോഹ്ലിയും ടീമും ശക്തമാക്കി കഴിഞ്ഞു. കൂടാതെ ടി :20 ക്രിക്കറ്റ്‌ ലോകകപ്പിന് മുൻപായിട്ടാണ് ഐപിൽ പതിനാലാം സീസണിലെ ബാക്കി മത്സരങ്ങളും ആരംഭിക്കുക എന്നതും ശ്രദ്ധേയമാണ്. ഐപിൽ ടീമുകൾ പലതും ഇതിനകം രണ്ടാംപാദ സീസണിനായി പരിശീലനക്യാമ്പുകൾ അടക്കം തുടങ്ങി കഴിഞ്ഞെങ്കിലും ഇപ്പോൾ വാർത്തകളിൽ വളരെ അധികം പ്രാധാന്യം നേടുന്നത് ഡൽഹി ക്യാപിറ്റൽസ് താരം ശ്രേയസ് അയ്യർ പങ്കുവെച്ച ചില വാക്കുകളാണ്.

നിലവിൽ പരിക്കിൽ നിന്നും മുക്തി നേടി സജീവ ക്രിക്കറ്റിലേക്ക് തിരികെ വരുവാൻ തയ്യാറെടുപ്പുകൾ നടത്തുന്ന അയ്യർ ഐപിഎല്ലിൽ വീണ്ടും എത്തുമ്പോൾ ഡൽഹി ടീം നായകനാകുമോയെന്നും ആരാധകർ അടക്കം ഇപ്പോൾ വളരെ അധികം സംശയിക്കുന്നുണ്ട്. താരത്തിന്റെ നിലവിലെ ഫോം അടക്കം പ്രധാനമാണ്. ഐപിഎല്ലിൽ മികച്ച പ്രകടനം ശ്രേയസ് അയ്യർ പുറത്തെടുത്താൽ താരത്തെ ടി :20 ക്രിക്കറ്റ്‌ ലോകകപ്പിനുള്ള സ്‌ക്വാഡിൽ ഉൾപെടുത്തുമെന്നാണ് മുൻ താരങ്ങൾ അടക്കം അഭിപ്രായപെടുന്നത്.

അതേസമയം തന്റെ ഭാവി പ്ലാനുകളെ കുറിച്ച് അഭിപ്രായം വിശദമാക്കുകയാണ് ശ്രേയസ് അയ്യർ. “ഐപില്ലിലും ഒപ്പം ടി :20 ക്രിക്കറ്റ്‌ ലോകകപ്പിലും ഞാൻ വളരെ അധികം കളിക്കാൻ ആഗ്രഹിക്കുന്നുണ്ട്. എന്റെ ജീവിതത്തിലെ തന്നെ ഏറ്റവും കഠിനമായ സാഹചര്യങ്ങളാണ് ഇപ്പോൾ കഴിഞ്ഞത്. നാല് മാസമായി ഞാൻ ക്രിക്കറ്റിലേക്ക്‌ തിരികെ വരാനുള്ള കഠിനമായ പരിശീലനത്തിലാണ്. എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനമാണ് ഞാൻ പ്രതീക്ഷിക്കുന്നത് “അയ്യർ തന്റെ അഭിപ്രായം വിശദമാക്കി