ഇന്ത്യൻ ഡ്രെസ്സിങ് റൂം പോലും ഞെട്ടി!! ഒരു കിടിലൻ റിയാക്ഷൻ ക്യാച്ചുമായി ഹാൻഡ്‌സ്കോമ്പ്

ezgif 4 047176c1c5

ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ടെസ്റ്റിനിടെ ശ്രേയസ് അയ്യരെ പുറത്താക്കാൻ ഒരു അത്യുഗ്രൻ ക്യാച്ച് സ്വന്തമാക്കി ഓസ്ട്രേലിയൻ താരം പീറ്റർ ഹാൻസ്കോമ്പ്. മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്സിനിടെ ഷോർട് ലെഗിൽ നിന്ന ഹാൻസ്കോമ്പ് പെട്ടെന്നുണ്ടായ റിയാക്ഷനിലൂടെയാണ് ക്യാച്ച് സ്വന്തമാക്കിയത്. ഹാൻസ്കോമ്പിന്റെ ഈ ക്യാച്ചോടെ ഇന്ത്യയുടെ മത്സരത്തിലെ നാലാമത്തെ വിക്കറ്റായി ശ്രേയസ് അയ്യർ കൂടാരം കയറുകയുണ്ടായി.

മത്സരത്തിൽ ഇന്ത്യൻ ഇന്നിങ്സിലെ ഇരുപത്തിയാറാം ഓവറിലാണ് ഈ അത്ഭുത ക്യാച്ച് പിറന്നത്. നാഥൻ ലയൺ എറിഞ്ഞ 26ആം ഓവറിലെ രണ്ടാം പന്ത് ബാക്ഫുഡിൽ ലെഗ് സൈഡിലേക്ക് ഫ്ലിക്ക് ചെയ്യാൻ ശ്രമിക്കുകയായിരുന്നു അയ്യർ. എന്നാൽ ഷോർട്ട് ലെഗിൽ നിന്ന ഹാൻസ്കൊമ്പിന്റെ ശരീരത്തിൽ പന്ത് കൊള്ളുകയും, ശേഷം കൃത്യമായ റിയാക്ഷനിലൂടെ അയാൾ പന്ത് കൈപ്പിടിയിൽ ഒതുക്കുകയുമാണ് ചെയ്തത്. ശ്രേയസ് അയ്യരും ഇന്ത്യൻ ഡ്രസ്സിങ് റൂമും ഈ ക്യാച്ചിൽ തങ്ങളുടെ അത്ഭുതം പ്രകടിപ്പിക്കുകയുണ്ടായി.

മത്സരത്തിൽ ഇന്ത്യയുടെ നാലാമത്തെ വിക്കറ്റായാണ് ശ്രേയസ് അയ്യർ കൂടാരം കയറിയത്. ഇതോടെ ഇന്ത്യ 66ന് 4 എന്ന നിലയിൽ തകരുകയുണ്ടായി. ലയൺ തന്നെയാണ് മത്സരത്തിൽ ഇന്ത്യയുടെ 4 വിക്കറ്റുകളും നേടിയത്. ആദ്യദിനത്തേക്കാൾ സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചാണ് ഡൽഹിയിൽ രണ്ടാം ദിവസം കാണാൻ സാധിക്കുന്നത്.

See also  "ഡിവില്ലിയേഴ്‌സിന്റെ ഒരു കൂടിയ വേർഷനാണ് സൂര്യകുമാർ". എല്ലാത്തിനും അവന്റെ കയ്യിൽ ഉത്തരമുണ്ടെന്ന് ഹർഭജൻ.

ആദ്യദിനം ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസീസിനെ 263 എന്ന ചെറിയ സ്കോറിൽ ഒതുക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിരുന്നു. ശേഷമാണ് ഇന്ത്യൻ ബാറ്റർമാരും സ്പിന്നിനു മുൻപിൽ തകരാൻ തുടങ്ങിയത്. എങ്ങനെയെങ്കിലും ആദ്യ ഇന്നിങ്സിൽ ലീഡ് കണ്ടെത്താൻ തന്നെയാണ് ഇന്ത്യയുടെ ശ്രമം.

Scroll to Top