ഐപിൽ മത്സരങ്ങൾ ഏപ്രിൽ മാസത്തിൽ ആരംഭിക്കും .ഏറെ ആവേശത്തോടെയാണ് ക്രിക്കറ്റ് പ്രേമികൾ ഐപിഎല്ലിനായി കാത്തിരിക്കുന്നത് .ഇത്തവണത്തെ താരലേലത്തിൽ ഡൽഹി ക്യാപിറ്റൽസ് ടീം തങ്ങളുടെ സ്‌ക്വാഡിൽ എത്തിച്ച പ്രമുഖ താരമാണ് ഓസീസ് മുൻ നായകൻ സ്റ്റീവ് സ്മിത്ത് .2.5 കോടി രൂപക്കാണ് ഡൽഹി ടീം സ്മിത്തിനെ കൂടാരത്തിലെത്തിച്ചത് .
ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം സ്റ്റീവ് സ്മിത്തിന്റെ ടീമിലേക്കുള്ള വരവോടെ ഐപിഎല്ലിന്റെ പുതിയ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ നായകൻ ആരാകും എന്ന ചോദ്യവുമായി ബന്ധപ്പെട്ട് ഒരുപാട് ചർച്ചകൾ നടന്നിരുന്നു . ഐപിഎല്ലിലും അന്താരാഷ്ട്ര ക്രിക്കറ്റിലും നായകനായി ഏറെ അനുഭവസമ്പത്തുള്ള സ്മിത്ത് വൈകാതെ ഡൽഹി ടീമിന്റെ നായക സ്ഥാനം ഏറ്റെടുക്കുമെന്നാണ് ചില മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തത് .എന്നാൽ ഇത്തരം വാർത്തകളെ തള്ളിപ്പറയുകയാണ് ഡൽഹി ടീമിന്റെ സിഇഒ വിനോദ് ബിഷ്ത്.
“ഡൽഹി ടീമിലെ ശ്രേയസ് അയ്യരുടെ ക്യാപ്റ്റൻസിയെ കുറിച്ച് ആർക്കും സംശയങ്ങൾ വേണ്ട .ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഡൽഹി ടീം അയ്യരെ സെലക്ട് ചെയ്തത് മുതൽ അദ്ധേഹത്തിന് ഞങ്ങളുടെ എല്ലാം പിന്തുണയുണ്ട്. താരത്തിന്റെ കീഴില്‍ 2019ലെ ഐപിഎല്ലില്‍ ഡിസി മൂന്നാംസ്ഥാനക്കാരായിരുന്നു. കഴിഞ്ഞ സീസണില്‍ ആദ്യമായി ഡിസി ടീം ഫൈനലിലെത്തുകയും ചെയ്തു.
ശ്രേയസ് വളര്‍ന്നുവരുന്ന ക്യാപ്റ്റനാണ്. അവന്റെ നായകത്വത്തി ന് കീഴില്‍ ടീം മികച്ച പ്രകടനം തുടരുമെന്ന് വളരെയേറെ തനിക്കുറപ്പുണ്ടെന്നും വിനോദ് ബിഷ്ത് ദേശീയ മാധ്യമത്തോട് സംസാരിക്കവെ നയം വ്യക്തമാക്കി .
ഡിസിയുടേത് മികച്ചൊരു യുവനിരയാണ്. കഴിഞ്ഞ മൂന്ന്-നാലു വര്‍ഷം കൊണ്ടു വളര്‍ത്തിക്കൊണ്ടുവന്ന ടീമാണിത്. ഇപ്പോള്‍ അവര്‍ അതിന്റെ ഫലം കാണിക്കാന്‍ തുടങ്ങിയിരിക്കുന്നു. യുവതാരങ്ങള്‍ മികച്ച പ്രകടനം തുടരുകയാണെങ്കില്‍ അടുത്ത സീസണില്‍ 2 പുതിയ ടീമുകള്‍ വന്നാലും ഈ താരങ്ങളെ ഞങ്ങള്‍ക്കൊപ്പം ഇനിയും നിലനിര്‍ത്താന്‍ ശ്രമിക്കുമെന്നും ബിഷ്ത് പറഞ്ഞു .കൂടാതെ രവിചന്ദ്രൻ അശ്വിൻ ,രഹാനെ ,സ്മിത്ത് എന്നിവർ ടീമിലെ യുവതാരങ്ങൾക്ക് എപ്പോഴും കരുത്താണെന്ന് പറഞ്ഞ ബിഷ്ത്
മികച്ച സന്തുലിതമായ ഒരു സ്‌ക്വാഡുണ്ടാവുകയെന്നതാണ് എപ്പോഴും ലക്ഷ്യമിടുന്നതതെന്നും അഭിപ്രായപ്പെട്ടു .