ടി: 20 വിജയത്തിൽ ധോണിയെ മറികടന്ന് അഫ്ഘാൻ നായകൻ – അറിയാം അപൂർവ്വ റെക്കോർഡ്

അന്താരാഷ്‌ട്ര ടി20യില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിയ നായകനെന്ന റെക്കോര്‍ഡില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് ഒപ്പം  അഫ്‌ഗാനിസ്ഥാന്‍റെ അസ്‌ഗാര്‍ അഫ്‌ഗാനും ഇതിൽ  .നേരത്തെ  സിംബാബ്‌വെക്കെതിരായ പരമ്പരയിലെ രണ്ടാം ടി:20  മത്സരത്തില്‍ ജയിച്ചതോടെ അന്താരാഷ്‌ട്ര ടി20യില്‍ നായകനായി അസ്‌ഗാര്‍ 41 ജയങ്ങള്‍ പൂര്‍ത്തിയാക്കി. 
ഇന്ത്യൻ നായകൻ ധോണിക്കും കരിയറിൽ 41 വിജയങ്ങളാണ് കൈവശമുള്ളത് .

72 മത്സരങ്ങളില്‍ നിന്നാണ് 41 വിജയങ്ങൾ ധോണി ഇന്ത്യൻ ടീമിന് നേടിക്കൊടുത്തത് .നായകൻ ധോണിയുടെ വിജയശരാശരി 59.28 ആണ് .എന്നാൽ 41 വിജയങ്ങൾ സ്വന്തമാക്കുവാൻ 51 മത്സരങ്ങളേ അസ്‌ഗാറിന് വേണ്ടിവന്നുള്ളൂ.നായക പദവിയിൽ അസ്‌ഗാറിന്‍റേത് 81.37 വിജയശതമാനമാണ് . പട്ടികയിൽ 58 മത്സരങ്ങളില്‍ 33 ജയവുമായി ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗനാണ് രണ്ടാമത്. 

എന്നാൽ അഫ്ഘാൻ നായകന്റെ വിജയക്കുതിപ്പും ഇന്ത്യൻ നായകൻ ധോണിയുടെ ടി:20 ക്യാപ്റ്റൻസി റെക്കോർഡിനെയും പരസ്പരം താരതമ്യം ചെയ്യുന്നതിൽ വ്യത്യാസമുണ്ട് .
അഫ്ഘാൻ ടീമിനെക്കാൾ കരുത്തരായ ടീമുകൾക്ക് എതിരെയാണ് എപ്പോഴും  ഇന്ത്യയുടേയും നായകൻ മഹേന്ദ്ര സിംഗ്  ധോണിയുടെയും വിജയം .2007 ലെ പ്രഥമ ടി:20 ലോകകപ്പ് ഇന്ത്യ നേടിയത് ധോണിയുടെ നായകത്വത്തിലാണ് .