ശ്രേയസ്സ് അയ്യര്‍ വന്നിരിക്കുന്നത് ആരുടെ ❛ ചീട്ട് ❜ കീറാന്‍ ? ഹനുമ വിഹാരി പോയത് പ്രത്യേക ദൗത്യവുമായി.

ഐസിസി ടി20 ലോകകപ്പിലെ നിരാജനകമായ പ്രകടനത്തിനു ശേഷം ഇന്ത്യയുടെ അടുത്ത പരമ്പര ന്യൂസിലന്‍റിനെതിരെയാണ്. മൂന്നു ടി20 മത്സരങ്ങളും അതിനു ശേഷം രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയും കളിക്കും. പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍, ചില സെലക്ഷനുകള്‍ ആരാധകരെ ഞെട്ടിപ്പിച്ചു.

അതില്‍ തന്നെ ഒരു തീരുമാനമാണ് ഇതുവരെ ടെസ്റ്റ് കളിക്കാത്ത ശ്രേയസ്സ് അയ്യറുടെ സെലക്ഷന്‍. മോശം ഫോമിലുള്ള അജിങ്ക്യ രഹാനയുടേയും ചേത്വേശര്‍ പൂജാരയുടേയും കാര്യത്തില്‍ സെലക്ടര്‍മാര്‍ക്ക് ആശങ്കയുണ്ട്. അതിനാല്‍ ഇരുവര്‍ക്കും ബ്യാക്കപ്പ് താരമായാണ് ശ്രേയസ്സ് അയ്യരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Pujara and Rahane

ദ്രാവിഡ് ഇന്ത്യന്‍ കോച്ചായി എത്തിയതിനു ശേഷമുള്ള ആദ്യ പരമ്പരകൂടിയാണ് ഇത്. അതിനാല്‍ ന്യൂസിലന്‍റിനെതിരെയുള്ള ടെസ്റ്റ് പരമ്പര ശ്രേയസ്സ് അയ്യറുടെ ടെസ്റ്റ് കരിയറിന്‍റെ ഗതി നിര്‍ണയിക്കും. ടെസ്റ്റ് പരമ്പരയില്‍ മിഡില്‍ ഓഡര്‍ ശക്തി വര്‍ധിപ്പിക്കാന്‍ ശുഭ്മാന്‍ ഗില്ലിനെ മധ്യനിരയില്‍ ഇറക്കുന്ന കാര്യവും പരിഗണനയിലുണ്ട്.

രഹാനക്കും പൂജാരക്കും പകരക്കാരനാവേണ്ട താരമായിരുന്നു ഹനുമ വിഹാരി. എന്നാല്‍ വിഹാരിയെ തിരഞ്ഞെടുത്തത് സൗത്താഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ A ടീമിലാണ്. ഇതിനു പിന്നിലും ദീര്‍ഘമായ വീക്ഷണം രാഹുല്‍ ദ്രാവിഡിനുണ്ട്. ഹനുമ വിഹാരിയും പൃഥി ഷായും സൗത്താഫ്രിക്കയിലെ പിച്ചുമായി പൊരുത്തപ്പെട്ട്, നല്ല പ്രകടനം നടത്തിയാല്‍ സൗത്താഫ്രിക്കന്‍ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കും എന്നാണ് വാര്‍ത്താ ഉറവിടങ്ങള്‍ പറയുന്നത്.