എന്തിനു രഹാനയെ ക്യാപ്റ്റനാക്കി ? വിമര്‍ശനവുമായി ആകാശ് ചോപ്ര.

Aakash chopra and Rahane scaled

അജിങ്ക്യ രഹാനയെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്‍റെ ക്യാപ്റ്റനാക്കിയതിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. സ്ക്വാഡില്‍ പോലും സ്ഥാനം കിട്ടുമോ എന്ന് ഉറപ്പില്ലായിരുന്ന താരത്തെയാണ് ഇപ്പോള്‍ ക്യാപ്റ്റനായി പ്രതിഷ്ഠിച്ചിരിക്കുന്നത്. സ്ഥിരം ക്യാപ്റ്റനായ വീരാട് കോഹ്ലി ആദ്യ ടെസ്റ്റില്‍ നിന്നും വിശ്രമം ആവശ്യപ്പെട്ടതോടെയാണ് രഹാനയെ ക്യാപ്റ്റനാക്കിയത്.

” അജിങ്ക്യ രഹാനെയെ ഇന്ത്യയുടെ നായകനായി തീരുമാനിച്ചു. എന്നാല്‍ കാര്യം സത്യസന്ധമായി ചോദിക്കേണ്ടിയിരിക്കുന്നു. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് നടന്നിരുന്നെങ്കില്‍ രഹാനെ ടീമിലുണ്ടാകുമായിരുന്നോ എന്നതിനെ പറ്റി ചോദ്യങ്ങള്‍ ഉയര്‍ന്നാനേ ” ആകാശ് ചോപ്ര തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

”രഹാനെയുടെ ശരാശരി താഴേക്ക് പോകുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്. അവസാന രണ്ട് വര്‍ഷം ആവറേജ് 20 പോയിന്‍റ് കുറഞ്ഞിട്ടുണ്ട്. ” ലോര്‍ഡ്സില്‍ നേടിയ അര്‍ദ്ധസെഞ്ചുറി രഹാനയുടെ കരിയറിനെ രക്ഷിച്ചുവെന്നും, വരാനിരിക്കുന്ന ന്യൂസിലന്‍റ് പര്യടനം സീനിയര്‍ താരത്തിനു നിര്‍ണായകമാണെന്നും ആകാശ് ചോപ്ര കൂട്ടി ചേര്‍ത്തു.

നിലിവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ വിരാട് കോഹ്ലി, രോഹിത് ശര്‍മ, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ എന്നിവര്‍ക്കെല്ലാം വിശ്രമം നല്‍കിയിരിക്കുകയാണ്. കോഹ്ലി ആദ്യ ടെസ്റ്റിന് ശേഷം രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരും. ന്യൂസീലന്‍ഡ് പരമ്പരയില്‍ ചേതേശ്വര്‍ പുജാരയാണ് വൈസ് ക്യാപ്റ്റന്‍.

See also  പന്ത് - മക്ഗര്‍ക്ക് അറ്റാക്കിൽ ഡൽഹി 🔥🔥 ലക്‌നൗവിനെ 6 വിക്കറ്റിന് മുട്ടുകുത്തിച്ചു.
Scroll to Top