ജസ്പ്രീത് ബൂംറയുടെ കരിയറിന്‍റെ പകുതിവരെ എത്താന്‍ സാധിച്ചാല്‍ ഞാന്‍ തൃപ്തനാണ്.

ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച പേസ് ബോളറില്‍ ഒരാളാണ് ജസ്പ്രീത് ബൂംറ. റണ്‍ വഴങ്ങാന്‍ പിശുക്ക് കാട്ടുന്നതും നിര്‍ണായക സമയങ്ങളില്‍ വിക്കറ്റ് വീഴ്ത്തുന്നതും ഇന്ത്യന്‍ താരം ജസ്പ്രീത് ബൂംറയെ അപകടകാരിയാവുന്നു. 2021 ടി20 ലോകകപ്പില്‍ ജസ്പ്രീത് ബൂംറയുടെ സാദൃശ്യമുള്ള ബോളിംഗ് ആക്ഷന്‍ അഫ്ഗാന്‍ ടീമില്‍ നിന്നും കാണാന്‍ സാധിച്ചു.

യുവതാരം നവീന്‍ ഉള്‍ഹഖാണ് ജസ്പ്രീത് ബൂംറയുടെ ആക്ഷനുമായി എത്തി ഞെട്ടിച്ചത്. തന്‍റെ കരിയയില്‍ ജസ്പ്രീത് ബൂംറയെപ്പോലെ പകുതിവരെ എത്താന്‍ സാധിച്ചാല്‍ താന്‍ തൃപ്തനാണ് എന്ന് പറയുകയാണ് അഫ്ഗാന്‍ പേസര്‍. സമര്‍ദ്ധ ഘട്ടങ്ങളിലും ശാന്തമായ സ്വഭാവം പ്രകടിപ്പിക്കുന്ന ബൂംറയെ പ്രശംസിക്കാനും നവീന്‍ ഉള്‍ ഹഖ് മറന്നില്ലാ.

ജസ്പ്രീത് ബൂംറയെ കണ്ടാണ് നവീന്‍ ഉള്‍ ഹഖ് ബോളിംഗ് ആക്ഷന്‍ പഠിച്ചത് എന്ന് പറയുന്നുണ്ടങ്കിലും കാര്യങ്ങള്‍ അങ്ങനെ അല്ലാ. ബോളിംഗ് ആക്ഷനിലെ സാമ്യം വെറും ഒരു യാദൃശ്ചികം മാത്രമാണ്. ” ജസ്പ്രീത് ബുംറയ്ക്ക് സമാനമായ ബൗളിംഗ് ആക്ഷൻ എനിക്കുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. ഈ ടി20 ലോകകപ്പിന് മുമ്പ് ആരും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നില്ല. മത്സരത്തിനിടെയാണ് വലിയ സ്‌ക്രീനിൽ ഞങ്ങളുടെ ബൗളിംഗ് ആക്ഷൻ താരതമ്യപ്പെടുത്തുന്നത് ഞാൻ കണ്ടത് ” ഇത് കണ്ട് ആശ്ചര്യമായി എന്നും അഫ്ഗാന്‍ പേസര്‍ പറഞ്ഞു.