ആ രാത്രി ശരിക്കും ഉറങ്ങാൻ കഴിഞ്ഞില്ല : വെളിപ്പെടുത്തലുമായി ശ്രേയസ് അയ്യർ

20211127 092409

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകരെ എല്ലാം തന്റെ അരങ്ങേറ്റ ടെസ്റ്റ്‌ മത്സരത്തിൽ തന്നെ അമ്പരപ്പിക്കുകയാണ് ശ്രേയസ് അയ്യർ. കാൻപൂരിലെ ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ ഇന്ത്യൻ സ്കോർ 300 കടത്തിയ ശ്രേയസ് അയ്യർ അരങ്ങേറ്റ ടെസ്റ്റിൽ തന്നെ മനോഹരമായ സെഞ്ച്വറി പ്രകടനത്തിന് ഒപ്പം അപൂർവമായ ഏറെ നേട്ടങ്ങൾ കൂടി സ്വന്തമാക്കിയാണ് മടങ്ങിയത്.

105 റൺസുമായി രണ്ടാം ദിനം പുറത്തായ താരം ആദ്യ ദിനത്തിൽ 75 റൺസ്‌ അടിച്ചാണ് പുറത്താവാതെ നിന്നത്. രണ്ടാം ദിനം മത്സരം വീണ്ടും ആരംഭിക്കും മുൻപ് ത്താൻ അനുഭവിച്ച ടെൻഷനെ കുറിച്ചാണിപ്പോൾ താരം മനസ്സ് തുറക്കുന്നത്. ഒന്നാമത്തെ ദിനം ക്രീസിൽ നിന്നും അഭിമാനത്തോടെ മടങ്ങി എങ്കിലും താൻ അനുഭവിച്ചതായ വേദനയെ കുറിച്ചാണ് ശ്രേയസ് അയ്യർ പറഞ്ഞത്

20211127 092405

“ആദ്യ ദിനത്തിൽ കാര്യങ്ങൾ എല്ലാം ശരിയായ രീതിയിൽ നടന്നതിൽ എനിക്ക് വളരെ അധികം സന്തോഷമുണ്ട്. പക്ഷേ രണ്ടാം ദിനത്തിൽ എനിക്ക് വളരെ ഏറെ ആശങ്കകളായിരുന്നു. രണ്ടാം ദിനം കളി ആരംഭിക്കും മുൻപ് ഞാൻ വിഷമത്തിൽ തന്നെയായിരുന്നു

See also  ഹർദിക് ഇന്ത്യയുടെ വൈറ്റ് ബോൾ നായകൻ. ബുമ്ര ടെസ്റ്റ്‌ നായകൻ. ടീമിന്റെ ഭാവി പ്രവചിച്ച് മുൻ താരം.

രണ്ടാം ദിനം നന്നായി ബാറ്റ് ചെയ്യണമെല്ലോ എന്നൊരു വമ്പൻ സമ്മർദ്ദം എന്നിലുണ്ടായിരുന്നു. കൂടാതെ രണ്ടാം ദിനം ഓപ്പൺ ചെയ്യണമല്ലോ എന്നുള്ള ആശങ്ക വേറെയും.പക്ഷേ ഞാൻ കരുതിയ പോലെ പ്രശ്നങ്ങൾ ഒന്നും സംഭവിച്ചില്ല. രണ്ടാം ദിനത്തിൽ എനിക്ക് എന്റെ സെഞ്ച്വറിയിലേക്ക് കൂടി എത്തുവാൻ സാധിച്ചു “ശ്രേയസ് അയ്യർ രണ്ടാം ദിനം മത്സരശേഷം പറഞ്ഞു.

“എക്കാലവും ആശങ്കകൾ ഇല്ലാതെ കളിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഒപ്പം ടെസ്റ്റ്‌ അരങ്ങേറ്റം എന്ന നിമിഷത്തെ ഞാൻ ആസ്വദിച്ചു. മത്സരത്തിന് മുൻപ് ക്യാപ്പ് നൽകിയപ്പോൾ എന്നോട് സുനിൽ ഗവാസ്ക്കർസാർ പറഞ്ഞത് വലിയ ഒരു ബൂസ്റ്റ്‌ ആയി മാറി.”നീ കൂടുതൽ ഒന്നും ചിന്തിക്കാതെ കളിക്കും ഈ ഒരു നിമിഷം എൻജോയ് ചെയ്ത് കളിക്കൂ “ശ്രേയസ് അയ്യർ പറഞ്ഞു.

Scroll to Top