എനിക്ക് നേരെ വരുമെന്ന് അറിയാമായിരുന്നു. സൂപ്പര്‍ ഹാട്രിക്ക് സ്വന്തമാക്കിയ ശ്രേയസ്സ് ഗോപാല്‍ പറയുന്നു.

ഐപിഎൽ 2019 ൽ രാജസ്ഥാൻ റോയൽസിനായി കളിച്ച താരമാണ് ശ്രേയസ്സ് അയ്യര്‍. സീസണിലെ സ്ഥിരതയാർന്ന പ്രകടനവുമൊയി വിക്കറ്റ് വീഴ്ത്തുന്ന സ്പിൻ ബൗളർമാരിൽ ഒരാളായിരുന്നു ഗോപാൽ, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സ്പെൽ. മഴ കാരണം മത്സരം ഉപേക്ഷിച്ചെങ്കിലും ലോകത്തിലെ ഏറ്റവും മികച്ച ബാറ്റർമാരിൽ ചിലരെയാണ് തന്‍റെ ഹാട്രിക്കില്‍ ലഭിച്ചത്.

വിരാട് കോഹ്‌ലിയും എബി ഡിവില്ലിയേഴ്‌സും മാർക്കസ് സ്റ്റോയിനിസുമാണ് ആ മത്സരത്തിൽ ഗോപാലിന്റെ ഹാട്രിക്ക് താരങ്ങള്‍. സീസണിലെ ആ നിമിഷം ശ്രേയസ്സ് ഗോപാല്‍ ഓര്‍ത്തെടുത്ത് പറഞ്ഞു.

288559

“എല്ലാ പന്തും ഫ്രീ-ഹിറ്റ് പോലെയാണെന്ന് എനിക്കറിയാമായിരുന്നു, സിക്‌സറുകൾ വഴങ്ങാന്‍ ഞാൻ ആഗ്രഹിച്ചില്ല, അതായിരുന്നു എന്റെ പ്ലാൻ. അവര്‍ എനിക്കെതിരെ ആക്രമിക്കാന്‍ വരുമെന്ന് എനിക്കറിയാമായിരുന്നു. എനിക്ക് നേരെ രണ്ട് ഫീൽഡർമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് എന്നെ സഹായിച്ചു, പക്ഷേ മറ്റൊരു ദിവസം അത്തരം ലോകോത്തര ബാറ്റർമാർക്കെതിരെ ആ ഡെലിവറികൾ പാർക്കിന് പുറത്ത് പോകാമായിരുന്നു.” ശ്രേയസ്സ് ഗോപാല്‍ പറഞ്ഞു.

മഴ കാരണം 5 ഓവര്‍ ആക്കിയ മത്സരത്തില്‍ ബാംഗ്ലൂര്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍ 3.2 ഓവറില്‍ രാജസ്ഥാന്‍ റോയല്‍സ് 41 ല്‍ എത്തി നില്‍ക്കുമ്പോള്‍ വീണ്ടും മഴ എത്തി

Previous articleഎനിക്ക് ഒരിക്കലും സച്ചിനും സേവാഗും ആകാന്‍ കഴിയില്ലെന്ന് അറിയാമായിരുന്നു ; രാഹുല്‍ ദ്രാവിഡ്
Next article❛അവന്‍ വേറെ ലെവല്‍❜ ഇന്ത്യക്ക് ഒരു മുതല്‍ക്കൂട്ട് എന്ന് മുന്‍ പാക്ക് താരം