എനിക്ക് ഒരിക്കലും സച്ചിനും സേവാഗും ആകാന്‍ കഴിയില്ലെന്ന് അറിയാമായിരുന്നു ; രാഹുല്‍ ദ്രാവിഡ്

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് രാഹുല്‍ ദ്രാവിഡ്. ക്ഷമയോടെ ക്രീസില്‍ നിന്നിരുന്ന ദ്രാവിഡിനെ ഇന്ത്യന്‍ വന്‍മതില്‍ എന്നാണ് വിളിച്ചിരുന്നത്. തന്റെ കരിയറിൽ, ദ്രാവിഡ് 52.31 ശരാശരിയിൽ 36 സെഞ്ചുറികളും 63 അർദ്ധ സെഞ്ചുറികളും സഹിതം 13288 ടെസ്റ്റ് റൺസ് നേടി. കൂടാതെ, 344 ഏകദിന മത്സരങ്ങളിൽ നിന്ന് 39.16 ശരാശരിയിൽ 12 സെഞ്ചുറികളും 83 അർധസെഞ്ചുറികളും സഹിതം 10889 ഏകദിന റൺസ് നേടി.ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഡെലിവറികൾ (31258) നേരിട്ടതിന്റെ അതുല്യ റെക്കോർഡും അദ്ദേഹത്തിന്‍റെ പേരിലാണ്. താൻ ഒരിക്കലും വീരേന്ദർ സെവാഗിനെപ്പോലെയോ സച്ചിൻ ടെണ്ടുൽക്കറെപ്പോലെയോ ആകാൻ പോകുന്നില്ലെന്നും എന്നാൽ സമ്മർദത്തെ നേരിടാനുള്ള വഴിയാണ് താൻ കണ്ടെത്തിയതെന്നും നിലവിലെ ഇന്ത്യൻ മുഖ്യ പരിശീലകൻ പറഞ്ഞു.

”സത്യം പറഞ്ഞാൽ, ഞാനൊരിക്കലും വീരുവിനെ (വീരേന്ദർ സെവാഗ്) പോലെ ആകാൻ പോകുന്നില്ല. അവന്റെ വ്യക്തിത്വം കാരണം സേവാഗിനു അടിച്ചെടുക്കന്നത് വളരെ എളുപ്പമായി തോന്നി. ഞാൻ ഒരിക്കലും ആ നിലയിലെത്താൻ പോകുന്നില്ല. പക്ഷേ ഞാൻ അതിന്‍റെ പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ തുടങ്ങി. ”

sehwag dravid

“എന്റെ കരിയർ പുരോഗമിക്കുമ്പോൾ, ഞാൻ തിരിച്ചറിഞ്ഞു, ഒരു സേവാഗിനെപ്പോലെ അല്ലെങ്കിൽ സച്ചിനെപ്പോലെ ഒരു പരിധിവരെ വേഗത്തിൽ സ്കോർ ചെയ്യുന്ന ഒരാളാകാൻ ഞാനൊരിക്കലും പോകുന്നില്ല. എനിക്ക് എപ്പോഴും ക്ഷമ ആവശ്യമാണ്. ഞാനും ബൗളറും തമ്മിലുള്ള ആ മത്സരം ഞാൻ ഇഷ്ടപ്പെട്ടു. , ഇത് ഒരു ഒറ്റയാൾ മത്സരമാക്കി മാറ്റാൻ ശ്രമിച്ചു. അത് എന്നെ കുറച്ചുകൂടി ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിച്ചു” ദ്രാവിഡ് പോഡ്കാസ്റ്റില്‍ പറഞ്ഞു.

വിരമിച്ച ശേഷം രാഹുൽ ദ്രാവിഡ് അണ്ടർ 19, എ ടീമുകളുടെ പരിശീലകനായി ഇന്ത്യൻ ക്രിക്കറ്റിനെ സേവിച്ചു. 2021 നവംബറിൽ ഇന്ത്യയുടെ ചീഫ് കോച്ചായി നിയമിക്കുന്നതിനുമുമ്പ് അദ്ദേഹം ബാംഗ്ലൂരിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയുടെ (എൻസിഎ) തലവനായിരുന്നു.