അവർ ഞങ്ങളുടെ എല്ലാ വിക്കറ്റുകളും വീഴ്ത്തി :വാനോളം പുകഴ്ത്തി മാലിക്

ക്രിക്കറ്റിൽ ഏറ്റവും അധികം ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന പോരാട്ടമാണ് ഇന്ത്യ :പാകിസ്ഥാൻ മത്സരം ക്രിക്കറ്റിലെ ക്ലാസ്സിക്‌ പോരാട്ടമായ ഈ മത്സരം ആരാധകരിലും എല്ലാകാലവും ചർച്ചയായി മാറാറുണ്ട്.പാകിസ്ഥാൻ ടീമിനെതിരെ പലപ്പോഴും ലോകകപ്പ് മത്സരങ്ങളിൽ അടക്കം ഇന്ത്യൻ ടീം മികച്ച പ്രകടനം കാഴ്ചവെക്കാറുണ്ട്. ഇന്ത്യൻ ടീമിലെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളർമാരായ സഹീർ ഖാനും ആശിഷ് നെഹ്‌റയും പാകിസ്ഥാൻ ടീമിനെതിരെ ടെസ്റ്റിലും ഏകദിനത്തിലും മികച്ച നേട്ടം സ്വന്തമാക്കിയവരാണ്. അവരുടെ മിന്നും ബൗളിംഗ് പ്രകടനത്തിൽ പലപ്പോഴും പാക് ബാറ്റിങ് നിര തകർച്ചയെ നേരിട്ടുണ്ട്. മുൻ പാകിസ്ഥാൻ നായകൻ ഷോയിബ് മാലിക് പങ്കുവെച്ച ഇന്ത്യ :പാക് മത്സരങ്ങളിലെ അനുഭവമാണ് ആരാധകരിൽ വ്യാപക ചർച്ചയായി മാറുന്നത്.

ഇന്ത്യൻ പേസ് ആക്രമണം ആക്കാലത്തും വളരെ മികച്ചത്തായിരുന്നുവെന്ന് പറഞ്ഞ മാലിക് ഇന്ത്യൻ ടീമിലെ മൂന്ന് ഇടംകയ്യൻ ഫാസ്റ്റ് ബൗളർമാരെ കുറിച്ചും ഏറെ വാചാലനായി. “എനിക്ക് കരിയറിൽ ഇർഫാൻ പത്താന്റെ പന്തുകളെ ഒട്ടും ഭയമില്ലായിരുന്നു സ്വിങ് ബൗളിങ്ങിനെ മികച്ച രീതിയിൽ തന്നെ നേരിട്ടിട്ടുള്ള ഞാൻ പത്താന്റെ പന്തിൽ അധികം തവണ പുറത്തായിട്ടില്ല.അദ്ദേഹം തുടക്ക സമയങ്ങളിൽ കൂടുതലും ഇൻസ്വിങ് പന്തുകൾ മാത്രമാണ് എറിഞ്ഞിരുന്നത്. പക്ഷേ പാകിസ്ഥാൻ ബാറ്റിങ് നിരയെ ഏറെ തവണ കുഴക്കിയത് സഹീർ ഖാൻ, ആശിഷ് നെഹ്‌റ എന്നിവരുടെ ബൗളിംഗ് പ്രകടനമാണ് “മാലിക് തന്റെ അനുഭവം വിശദമാക്കി.

കരിയറിൽ തന്റെ ബാറ്റിംഗിനെ ഏറെ തവണ ഭയപ്പെടുത്തിയത് നെഹ്‌റ :സഹീർ ജോഡിയുടെ ബൗളിംഗ് എന്ന് പറഞ്ഞ മാലിക് ഇരുവരും ബാറ്റിന്റെ എഡ്ജ് ലക്ഷ്യം വെച്ചുള്ള ബൗളിങാണ് പല തവണയും ചെയ്യുകയെന്നും അദ്ദേഹം തുറന്ന് പറഞ്ഞു.”സഹീർ ഖാനും ആശിഷ് നെഹ്‌റയും ബാറ്റിന്റെ എഡ്ജ് ലക്ഷ്യമാക്കി പന്തെറിഞ്ഞു.അവരുടെ കരുത്തുള്ള ബൗളിംഗ് ഏതൊരു ബാറ്റിങ് നിരക്കും ഭീക്ഷണി ഉയർത്തി. ഒരു ബൗളർ എഡ്ജ് ലക്ഷ്യമാക്കി പന്തെറിഞ്ഞാൽ അവർ കൂടുതൽ വിജയം നേടാം “മാലിക് വാചാലനായി.