ഇന്ത്യ :ശ്രീലങ്ക ടി :20 പരമ്പരയിലെ ആദ്യ മത്സരത്തിലും ശിഖർ ധവാനും ടീമിനും മിന്നും ജയം. ലങ്കയെ 38 റൺസിനാണ് ആദ്യ ടി :20യിൽ ഇന്ത്യൻ ടീം തോൽപ്പിച്ചത് ഏകദിന പരമ്പരക്ക് പിന്നാലെ ഇന്ത്യൻ ബൗളർമാർ ഗംഭീരപ്രകടനം കാഴ്ചവെച്ച മത്സരത്തിൽ ജയിച്ചതോടെ നായകൻ ശിഖർ ധവാനും അപൂർവ്വ നേട്ടങ്ങളിൽ സ്വന്തം പേര് കുറിച്ചിടുവാൻ സാധിച്ചു. മത്സരത്തിൽ ഇന്ത്യയെ നയിച്ച ക്യാപ്റ്റൻ ശിഖർ ധവാൻ ഏതാനും ചില നേട്ടങ്ങളും മത്സരത്തിൽ സ്വന്തമാക്കി.നേരത്തെ ലങ്കക്ക് എതിരായ ഏകദിന പരമ്പരയിലും ഇന്ത്യയെ നയിച്ച ശിഖർ ധവാൻ ആദ്യ ടി :20യിലൂടെ ഇന്ത്യൻ ടി :20 ടീമിന്റെ നയിച്ച ഏറ്റവും പ്രായം കൂടിയ ക്യാപ്റ്റനായി മാറി.
അന്താരാഷ്ട്ര ക്രിക്കറ്റിൽ അപൂർവ്വമായ ഒരുപിടി നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുള്ള ധവാന്റെ നായകനായിട്ടുള്ള ആദ്യത്തെ പര്യടനമാണിത്. ടി :20 ക്രിക്കറ്റിലെ തന്റെ നായകനായുള്ള അരങ്ങേറ്റം ഗംഭീര ജയത്തിലൂടെ ആരംഭിക്കാൻ കഴിഞ്ഞ ശിഖർ ധവാൻ ഇന്ത്യൻ ടീമിന്റെ ഏറ്റവും പ്രായമേറിയ ടി :20 ക്യാപ്റ്റനായി മാറി.35വയസ്സും 232 ദിവസവുമാണ് ശിഖർ ധവാന്റെ പ്രായം. സ്റ്റാർ ഓപ്പണർ രോഹിത് ശർമയെയാണ് താരം ഈ നേട്ടത്തിൽ ഇപ്പോൾ മറികടന്നത്.രോഹിത് ശർമ നായകനായപ്പോൾ 30 വയസ്സും 234 ദിവസവുമായിരുന്നു പ്രായം.
എന്നാൽ മത്സരത്തിൽ 36 പന്തിൽ 4 ഫോറും ഒരു സിക്സും അടക്കം 46 റൺസ് നേടിയ ശിഖർ ധവാൻ മറ്റൊരു നേട്ടവും കരസ്ഥമാക്കി. നായനായി ടി :20യിൽ കളിച്ച ആദ്യ മത്സരത്തിൽ ഏറ്റവുമധികം റൺസ് നേടിയ ഇന്ത്യൻ താരമായി ശിഖർ ധവാൻ മാറി.താരം ഈ പട്ടികയിൽ മുൻ ടി :20 ടീം നായകൻ സെവാഗിനെയാണ് മറികടന്നത്.വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പിൽ സ്ഥാനം ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലുമാണ് ധവാൻ. മികച്ച പ്രകടനമാണ് താരത്തിൽ നിന്നും ക്രിക്കറ്റ് ആരാധകർ പ്രതീക്ഷിക്കുന്നത്.