ഇതാദ്യമായാണ് ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് ടീമിനെ അയക്കാന്‍ ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. ചൈനയിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നതിനാല്‍ രണ്ടാം നിര പുരുഷ ടീമിനെയാവും അയക്കുക.
റിപ്പോര്‍ട്ടുകള്‍ പ്രകാരം ശിഖാര്‍ ധവാനാവും ടീമിനെ നയിക്കുക. നിലവിലെ ഇന്ത്യന്‍ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡ്, സീനിയര്‍ ടീമിന്‍റെ ഒപ്പം ആവുന്നതിനാല്‍ വി.വി.എസ് ലക്ഷ്മണനാവും ടീമിന്‍റെ കോച്ചാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ലോകകപ്പ് ടീമില്‍ ഉള്‍പ്പെടാത്ത താരങ്ങളാവും സ്ക്വാഡില്‍ ഉണ്ടാവുക.
സെപ്തംബര്‍ 23 മുതല്‍ ഒക്ടോബര്‍ 8 വരെയാണ് ഏഷ്യന്‍ ഗെയിംസ് നടക്കുക. ഒക്ടോബര്‍ 5 മുതല്‍ നവംബര്‍ 23 വരെയാണ് ലോകകപ്പ് മത്സരങ്ങള്‍.
സെപ്തംബറില്‍ വനിത ക്രിക്കറ്റ് ടീമിന് മറ്റ് മത്സരങ്ങള്‍ ഇല്ലാത്തതിനാല്‍ സീനിയര്‍ ടീം തന്നെ പങ്കെടുക്കും. ഇതിനു മുന്‍പ് 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിത ടീം പങ്കെടുത്തിരുന്നു. ഓസ്ട്രേലിയയോട് തോറ്റ് വെള്ളി മെഡലാണ് അന്ന് ഇന്ത്യ സ്വന്തമാക്കിയത്.