കോവിഡ് തളർത്തിയ ഇന്ത്യക്കായി വീണ്ടും ക്രിക്കറ്റ് താരങ്ങളുടെ മഹനീയ പ്രവർത്തി :കയ്യടിച്ച് ക്രിക്കറ്റ് ലോകം

ലോകമാകെ   ഏറെ വ്യാപിച്ച കോവിഡ് മഹാമാരിയുടെ രണ്ടാം വരവ് ഇന്ത്യയിലും സൃഷ്ട്ടിച്ചത് വലിയ വെല്ലുവിളി .ദിനംപ്രതി  3 ലക്ഷത്തിനടുത്ത് പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയുന്ന ഇന്ത്യയിൽ കോവിഡ് അതിതീവ്ര വ്യപാനം ഇപ്പോഴും തുടരുകയാണ് .രാജ്യത്തിന്റെ കോവിഡ്    പ്രതിരോധ പ്രവർത്തങ്ങൾക്കായി പലവിധ  മേഖലകളിൽ നിന്നും ഏറെ സഹായങ്ങളാണ് ലഭിച്ചത് .ക്രിക്കറ്റ് താരങ്ങളുടെയും വിവിധ ക്രിക്കറ്റ് ബോർഡുകളുടെയും സംഭവനകൾ ഏറെ വാർത്തപ്രാധാന്യം നേടിയിരുന്നു .

ഇപ്പോൾ  ഇന്ത്യയുടെ കോവിഡ് പ്രതിരോധ പ്രോഗ്രാമിലേക്ക് ഇന്ത്യൻ സ്റ്റാർ ഓപ്പണർ ശിഖർ ധവാന്റെ സഹായ ഹസ്തമാണ് ശ്രദ്ധ നേടുന്നത് .കൊവിഡ് രോഗികളെ സഹായിക്കാന്‍ ഗുരുഗ്രാം പൊലീസിന്  വളരെയേറെ ആവശ്യമുള്ള ഓക്‌സിജൻ കോൺസെൻട്രേറ്ററുകള്‍ എത്തിച്ചിരിക്കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് താരം ധവാൻ .മുൻപ് 20 ലക്ഷം രൂപ താരം ഐപിഎല്ലിനിടയിൽ  കോവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നൽകിയിരുന്നു .

നേരത്തെ ഐപിഎല്ലിൽ നിന്ന് തനിക്ക് ലഭിച്ച തുകകളും ചില മാൻ ഓഫ് ദി മാച്ച് പുരസ്‌ക്കാര തുകയും താരം കോവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്തിരുന്നു . ഇപ്പോൾ ഓക്‌സിജൻ കോൺസെൻട്രേറ്ററുകള്‍ കൈമാറിയ  വിവരം താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ കൂടി അറിയിച്ചത് .ഗുരുഗ്രാം പൊലീസ് ധവാന് നന്ദി അറിയിച്ചു .ഒപ്പം ഉന്നത പോലീസ് ഉദ്യോഗസ്ഥരും ശിഖർ ധവാന്റെ പ്രവർത്തിയെ അഭിനന്ദിച്ചു  . നേരത്തെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയും ഭാര്യ അനുഷ്‌കയും ചേർന്ന് ആരഭിച്ച കോവിഡ് ധനസമാഹരണ ക്യാംപയിൻ വൻ ഹിറ്റായിരുന്നു . പ്രമുഖ  ഓണ്‍ലൈന്‍ ക്രൗഡ്  ഫണ്ടിംഗ് പ്ലാറ്റ്ഫോമായ കെറ്റോ വഴിയാണ് ‘ഇൻ ദിസ് ടുഗതർ’ എന്ന് പേരിട്ട ക്യാംപയിന്‍ വഴി ഇരുവരും വലിയ തുക കോവിഡ് ദുരിതാശ്വാസ പ്രവർത്തങ്ങൾക്കായി സ്വരൂപിച്ചത് .

Previous articleസിനദിന്‍ സിദ്ദാന്‍ റയല്‍ മാഡ്രിഡ് വിടുന്നു.
Next articleജൂൺ മൂന്നിന് ഇന്ത്യൻ ടീം കിരീടം നേടുവാൻ പറക്കും : പ്രമുഖ താരങ്ങൾ ഇംഗ്ലണ്ടിലേക്ക് വരുന്നത് സംശയത്തിൽ