ഇന്ത്യ : സൗത്താഫ്രിക്ക രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ മികച്ച പ്രകടനവുമായി ഇന്ത്യൻ ബൗളർമാർ. ഒന്നാം ദിനം ഇന്ത്യൻ ബാറ്റിങ് നിര വെറും 202 റൺസിൽ പുറത്തായി നിരാശ സമ്മാനിച്ചപ്പോൾ രണ്ടാം ദിനം വളരെ കരുതലോടെയാണ് നായകൻ ഡീൻ എൽഗർ :പിറ്റേഴ്സ്ൺ സഖ്യം സൗത്താഫ്രിക്കക്കായി കളിച്ചത്. രണ്ടാം ദിനം മികച്ച ടോട്ടലിലേക്ക് നയിക്കുന്ന തരത്തിൽ കളിച്ച എൽഗറും യുവ താരം പിറ്റേഴ്സണും ഇന്ത്യൻ ക്യാമ്പിൽ ആശങ്ക സൃഷ്ടിച്ചുവെങ്കിലും ലഞ്ചിന് മുൻപ് തന്നെ തുടർ വിക്കറ്റുകൾ വീഴ്ത്തി മറുപടി നൽകാൻ ടീം ഇന്ത്യക്ക് സാധിച്ചു. രണ്ടാം ദിനം ജസ്‌പ്രീത് ബുംറ, മുഹമ്മദ് ഷമി എന്നിവർ നിരാശപെടുത്തി
എന്നാൽ രണ്ടാം ദിനം തന്റെ ആദ്യത്തെ സ്പെല്ലിൽ തന്നെ സൗത്താഫ്രിക്കൻ ബാറ്റ്‌സ്മാന്മാരെ സമ്മർദ്ദത്തിലാക്കിയ പേസർ ശാർദൂൽ താക്കൂർ നിർണായക മൂന്ന് വിക്കറ്റുകളാണ് ലഞ്ചിന് മുൻപ് എറിഞ്ഞിട്ടത്. മികച്ച ബാറ്റിങ് ഫോമിൽ തുടരുന്ന സൗത്താഫ്രിക്കൻ നായകൻ എൽഗറിനെ (28 റൺസ് ) വിക്കറ്റ് വീഴ്ത്തിയ താക്കൂർ ശേഷം തന്റെ കന്നി ടെസ്റ്റ് അർദ്ധ സെഞ്ച്വറി നേടിയ കീഗൻ പിറ്റേഴ്സൺ വിക്കറ്റും സ്വന്തമാക്കിയ താക്കൂർ താൻ എന്തുകൊണ്ടാണ് ടീം ഇന്ത്യയുടെ പാർട്ണർഷിപ്പ് ബ്രേക്കർ എന്ന് അറിയപ്പെടുന്നതെന്നും ഒരിക്കൽ കൂടി തെളിയിച്ചു.
രണ്ടാം ദിനം ലഞ്ചിന് മുൻപായി മൂന്ന് വിക്കറ്റുക തന്റെ 5 ഓവറിൽ നിന്നും വീഴ്ത്തിയ താക്കൂർ വാൻഡർ ഡൂസ്സൻ വിക്കറ്റ് മനോഹരമായ ഇൻസ്വിങ്ങറിൽ കൂടി സ്വന്തമാക്കി. മുൻപ് നടന്ന ഇംഗ്ലണ്ട്, ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരകളിലും സമാനമായി കൂട്ടുകെട്ടുകൾ പൊളിക്കുന്ന വിക്കറ്റ് ടെക്കിങ് ഓവറുകൾ താക്കൂറിൽ നിന്നും സംഭവിച്ചിട്ടുണ്ട്.