ഇത്തവണത്തെ ഐപിഎൽ താര മെഗാ ലേലത്തിലൂടെ 30 ലക്ഷം രൂപയ്ക്കാണ് അർജുൻ ടെണ്ടുൽക്കറെ മുംബൈ ഇന്ത്യൻ സ്വന്തമാക്കിയത്. എന്നാൽ ഒരു മത്സരത്തിൽ പോലും താരത്തിന് അവസരം ലഭിച്ചില്ല. മുംബൈ ജഴ്‌സിയിൽ മറ്റു ചില യുവതാരങ്ങൾ ഇക്കൊല്ലം അരങ്ങേറിയെങ്കിലും അർജുന് മാത്രം അതിനു സാധിച്ചിട്ടില്ല.
കഴിഞ്ഞ സീസണിലും മുംബൈ നിരയിൽ ഉണ്ടായിരുന്ന താരത്തിന് ഇക്കൊല്ലം എങ്കിലും അവസരം ലഭിക്കുമെന്ന് ആരാധകർ കരുതിയിരുന്നു. മുംബൈയ്ക്ക് വേണ്ടി ആഭ്യന്തര മത്സരങ്ങൾ മാത്രമാണ് അർജുൻ കളിച്ചിട്ടുള്ളത്. ഇപ്പോഴിതാ എന്തുകൊണ്ടാണ് അർജുനെ കളിപ്പിക്കാത്തത് എന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് മുൻ ന്യൂസിലൻഡ് പേസർ ഷൈൻ ബോണ്ട്.
“ചില മേഖലകളില്‍ അവന്‍ മെച്ചപ്പെടേണ്ടതുണ്ട്. മുംബൈ ഇന്ത്യന്‍സിനെ പോലെ ഒരു ടീമിന് വേണ്ടി കളിക്കുമ്പോള്‍ ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കണം. അതിനുവേണ്ട പരിശീലനമെല്ലാം നല്‍കിവരുന്നുണ്ട്. ഉയര്‍ന്ന തലത്തിലാണ് അര്‍ജുന്‍ കളിക്കുന്നത്. അതുകൊണ്ടുതന്നെ അവന്‍ ബാറ്റിംഗും ഫീല്‍ഡിംഗും മെച്ചപ്പെടുത്തണം. എങ്കില്‍ മാത്രമെ ടീമില്‍ ഇടം ലഭിക്കൂ. മാറ്റമുണ്ടാകുമെന്നാണ് ഞാന്‍ കരുതുന്നത്.”-ബോണ്ട് പറഞ്ഞു.
അർജുന് ഉപദേശവുമായി അച്ഛൻ സച്ചിനും നേരത്തെ രംഗത്തെത്തിയിരുന്നു.ടീമിൽ അവസരം ലഭിക്കുമോ എന്നതിനെക്കുറിച്ച് ഓർത്തിരിക്കരുത് എന്നാണ് സച്ചിൻ ഉപദേശം നൽകിയത്. ടീം സെലക്ഷനിൽ താൻ ഇടപെടാറില്ല എന്നും അതെല്ലാം മാനേജ്മെൻ്റ് ആണ് കൈകാര്യം ചെയ്യുക എന്നും സച്ചിൻ നേരത്തെ വ്യക്തമാക്കിയിരുന്നു.