പരിക്കേറ്റ ജസ്പ്രീത് ബുംറയുടെ പകരക്കാരനെ ബിസിസിഐ തീരുമാനിച്ചു ടൂര്‍ണമെന്റ് ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കേയാണ് പുറത്തിന് പരിക്കേറ്റ് ജസ്പ്രീത് ബുംറ പുറത്തായത്.
മുഹമ്മദ് ഷമിയാണ് ജസ്പ്രീത് ബുംറക്ക് പകരമായി ടീമിലെത്തുക. മുഹമ്മദ് ഷമി ഇതിനോടകം ഇന്ത്യന്‍ ടീമിന്റെ ഭാഗമായി കഴിഞ്ഞു. പരിക്കേറ്റ ദീപക്ക് ചഹറിനു പകരമായി മുഹമ്മദ് സിറാജ്, ഷാര്‍ദ്ദുല്‍ താക്കൂര്‍ എന്നിവരെയും റിസര്‍വ് ടീമിലേക്ക് തിരഞ്ഞെടുത്തു. ഇരുവരും ഉടന്‍ തന്നെ ഓസ്ട്രേലിയയില്‍ എത്തും.
2021 ലോകകപ്പിനു ശേഷം താരം ഇന്ത്യന്‍ ടി20 യില്‍ ഭാഗമായിരുന്നില്ലാ. എന്നാല്‍ ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനം താരത്തിനു വീണ്ടും ടി20 ടീമിലേക്കുള്ള വാതില്‍ തുറന്നു. ഗുജറാത്തിനായി 16 മത്സരങ്ങളില്‍ നിന്നും 8 എക്കോണമിയില്‍ 20 വിക്കറ്റ് വീഴ്ത്തി.
ഈയിടെ കോവിഡ് ബാധിച്ച താരം, മാച്ച് ഫിറ്റ്നെസ് നേടാനുള്ള ഒരുക്കത്തിലായിരുന്നു. സൗത്താഫ്രിക്കന്‍ പരമ്പരയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ സിറാജിന്റെ പേരും ഉയര്‍ന്നു കേട്ടിരുന്നെങ്കിലും സീനിയര്‍ പേസറായ ഷമിയെ തിരഞ്ഞെടുക്കുകയായിരുന്നു.
India squad for ICC T20 World Cup: Rohit Sharma (Captain), KL Rahul (vice-captain), Virat Kohli, Suryakumar Yadav, Deepak Hooda, Rishabh Pant (wicket-keeper), Dinesh Karthik (wicket-keeper), Hardik Pandya, R. Ashwin, Yuzvendra Chahal, Axar Patel, Bhuvneshwar Kumar, Harshal Patel, Arshdeep Singh, Mohammed Shami.