കൊടുങ്കാറ്റായി അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. വരവറിയിച്ച് ദൈവത്തിന്‍റെ മകന്‍

സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനവുമായി ഇതിഹാസ താരം സച്ചിന്‍റെ മകന്‍ അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. അവസരങ്ങള്‍ ലഭിക്കാത്തതിനാല്‍ ഗോവന്‍ ടീമിലേക്ക് ചേക്കേറിയ താരം ഹൈദരബാദിനെതിരെയുള്ള മത്സരത്തിലാണ് കരിയറിലെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തത്.

മത്സരത്തില്‍ 4 ഓവറില്‍ ഒരു മെയ്ഡനടക്കം 10 റണ്‍സ് വഴങ്ങി 4 വിക്കറ്റാണ് അര്‍ജുന്‍ വീഴ്ത്തിയത്. മുംബൈ ഇന്ത്യന്‍സിനായി കഴിഞ്ഞ തവണ ശ്രെദ്ദേയ പ്രകടനം നടത്തിയ തിലക് വര്‍മ്മയുടെ വിക്കറ്റും അര്‍ജുന്‍ വീഴ്ത്തി.

കഴിഞ്ഞ രണ്ട് സീസണുകളില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ താരമായിരുന്നു അര്‍ജുന്‍ ടെന്‍ഡുല്‍ക്കര്‍. എന്നാല്‍ താരത്തിനു അവസരങ്ങള്‍ ലഭിച്ചിരുന്നു. മുംബൈ രഞ്ജി ടീമിലും അവസരങ്ങള്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് ടീം മാറാന്‍ അര്‍ജുന് പ്രേരണയായത്.