സെഞ്ചുറികരികില്‍ നോണ്‍ സ്ട്രൈക്ക് റണ്ണൗട്ട്. അപ്പീല്‍ പിന്‍വലിച്ചു രോഹിത് ശര്‍മ്മ

ശ്രീലങ്കക്കെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് വിജയം. ഇന്ത്യ ഉയര്‍ത്തിയ 374 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കക്ക് നിശ്ചിത 50 ഓവറില്‍ 306 റണ്‍സില്‍ എത്താനാണ് സാധിച്ചത്. 67 റണ്‍സിന്‍റെ വിജയവുമായി ഇന്ത്യ പരമ്പരയില്‍ മുന്നിലെത്തി.

മത്സരത്തിന്‍റെ അവസാന ഓവറില്‍ നാടകീയ സംഭവം അരങ്ങേറി. മൂന്നാം പന്തില്‍ സെഞ്ചുറികരികില്‍ ആയിരുന്ന ഷനകയെ, മുഹമദ് ഷമി നോണ്‍ സ്ട്രൈക്ക് റണ്ണൗട്ട് നടത്തി. ഈ സമയം 98 റണ്ണിലായിരുന്നു. പന്തെറിയും മുന്‍പ് ക്രീസ് വിടാന്‍ ശ്രമിച്ച ഷനകയെ ഷമി റണ്ണൗട്ടാക്കി.

ഓണ്‍ഫീല്‍ഡ് അംപയര്‍ തീരുമാനം തേര്‍ഡ് അംപയറിനു വിട്ടു. എന്നാല്‍ എതിരാളികള്‍ക്ക് ബഹുമാനം നല്‍കി ഈ അപ്പീല്‍ രോഹിത് ശര്‍മ്മ പിന്‍വലിച്ചു. അഞ്ചാം പന്തില്‍ ബൗണ്ടറി അടിച്ച് ഷനക, സെഞ്ചുറി അടിക്കുകയും ചെയ്തു. അവസാ പന്തില്‍ സിക്സും അടിച്ചാണ് ഷനക നിര്‍ത്തിയത്.

Previous articleഅവസാന നിമിഷം ഷനകയുടെ വെടിക്കട്ട് സെഞ്ചുറി. കൂറ്റന്‍ വിജയലക്ഷ്യം പ്രതിരോധിച്ച് ഇന്ത്യന്‍ ബൗളര്‍മാര്‍
Next articleഎന്തുകൊണ്ടാണ് റണ്ണൗട്ട് അപ്പീല്‍ പിന്‍വലിച്ചത്. രോഹിത് ശര്‍മ്മ പറയുന്നു.