ക്രിക്കറ്റ് ലോകത്തെ ഏറ്റവും വലിയ ചർച്ചാവിഷയമാണ് ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസന്റെ ക്രിക്കറ്റ് ഗ്രൗണ്ടിലെ ഇന്നലത്തെ പെരുമാറ്റം. പക്ഷേ ഇപ്പോൾ താരത്തിനൊപ്പം വാർത്തകളിൽ നിറയുന്നത് ഭാര്യ ഉമ്മി അൽ ഹസന്റെ വിഷയത്തിലുള്ള പുതിയ പ്രസ്താവനയാണ്. എല്ലാവരും ഈ വിവാദ സംഭവത്തിന്റെ പേരിൽ ഭർത്താവും പ്രിയ ഓൾറൗണ്ടറുമായ ഷാക്കിബിനെ വെറും വില്ലനായി ചിത്രീകരിക്കുന്നുവെന്നാണ് ഉമ്മി അഭിപ്രായപെടുന്നത്.ഇന്നലെ ധാക്ക പ്രീമിയർ ലീഗ് മത്സരത്തിനിടയിൽ താരം സംയമനം നഷ്ടമായി സ്റ്റമ്പ് അടക്കം നശിപ്പിച്ച വാർത്ത ക്രിക്കറ്റ് ലോകത്ത് ഏറെ ചർച്ചയായതിന് പിന്നാലെയാണ ഭാര്യയുടെ ഈ ന്യായീകരണമെന്നതും ശ്രദ്ധേയം.
ഇന്നലെ ക്രിക്കറ്റ് ലോകത്തെ ഏറെ ഞെട്ടിച്ച സംഭവം അരങ്ങേറിയത് ഏറെ പ്രശസ്ത ബംഗ്ലാദേശ് പ്രീമിയർ ലീഗിലെ ടീമുകളായ മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബും അബഹാനി ലിമിറ്റഡും തമ്മിലുള്ള മത്സരത്തിലാണ്.മുഹമ്മദൻ ടീമിൽ കളിക്കുന്ന ഷാക്കിബ് വളരെയേറെ പ്രകോപിതനായി ആറാം ഓവറിലാണ് ഇപ്രകാരം രൂക്ഷമായി പെരുമാറിയത്. മുഹമ്മദന് വേണ്ടി കളിക്കുന്ന ഷക്കീബ് തന്റെ ബംഗ്ലാദേശ് ദേശീയ ടീം സഹതാരം മുഷ്ഫിക്കർ റഹിമിനെതിരെ ഓവറിൽ ഒരു എൽബിഡബ്ല്യു ആവശ്യപ്പെടുകയും തുടർന്ന് താരം വിക്കറ്റ് ലഭിക്കാനായി നീണ്ട അപ്പീൽ നടത്തി എങ്കിലും അമ്പയർ ഔട്ട് വിധിച്ചില്ല. ശേഷമാണ് ദേഷ്യപ്പെട്ട താരം നോൺ സ്ട്രൈക്ക് എൻഡിലെ സ്റ്റമ്പ് എല്ലാം കാൽ ചവിട്ടി നശിപ്പിച്ചതും. ക്രിക്കറ്റ് ആരാധകരിൽ നിന്നും വലിയ വിമർശനം ഏറ്റുവാങ്ങിയ സംഭവത്തിൽ എല്ലാവരും ഷാക്കിബിനെ മാത്രമായി കുറ്റക്കാരനാക്കുന്നു എന്നും ഭാര്യ തുറന്ന് പറയുന്നു
“ഷാക്കിബിന്റെ ആ പെരുമാറ്റം ഇപ്പോൾ മാധ്യമങ്ങൾ എല്ലാം യഥാർത്ഥത്തിൽ ആഘോഷിക്കുകയാണ്. പക്ഷേ ടിവി റിപ്ലൈകൾ വിശദമായി ഞാൻ ഇന്നലെ പരിശോദിച്ചപ്പോൾ കാര്യം വ്യക്തമാണ്. സത്യത്തിലുള്ള കാരണം പറയാതെ എല്ലാവരും ഷാക്കിബിനെ മാത്രം കുറ്റം ചെയ്തവനായി മാറ്റുന്നു.അവിടെ ഒരു തെറ്റായ തീരുമാനം കൈകൊണ്ട ഒരു മോശം അമ്പയർക്ക് എതിരെയാണ് താരം പ്രതിഷേധിച്ചത്. ആരെങ്കിലും ഒക്കെ ഇങ്ങനെ പ്രതികരിക്കേണ്ടേ. അവനെ മാത്രം കുറ്റക്കാരനായി കാണിക്കുവാൻ എല്ലാ തലത്തിലും ശ്രമം നടക്കുന്നുണ്ട്. ഷാക്കിബിനെ കുരുക്കാനുള്ള ആസൂത്രിത പരിശ്രമമാണ് ഇതെല്ലാം “ഉമ്മി ഹസ്സൻ അഭിപ്രായം വിശദമാക്കി.