അനുഷ്‍ക്ക് ചായ കൊടുത്തപ്പോൾ കളിയാക്കി :ടീം ജയിക്കുമ്പോൾ അവർ എന്ത് പറയും -ചർച്ചയായി മുൻ സെലക്ടറുടെ വാക്കുകൾ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീം നായകൻ വിരാട് കോഹ്ലിയുടെ ഭാര്യയും ബോളിവുഡ് സിനിമ താരവുമായ അനുഷ്ക ശർമ ഏറെ ആരാധകരെ ചുരുങ്ങിയ കാലം കൊണ്ട് കരസ്ഥമാക്കിയ താരമാണ്. പക്ഷേ നായകൻ കോഹ്ലിയുടെ ഭാര്യ എന്ന നിലയിൽ ഏറെ വിമർശനങ്ങൾ താരം കേട്ടിട്ടുണ്ട്. മുൻപ് നായകൻ കോഹ്ലി ഫോം കണ്ടെത്താനാവാതെ അതിവേഗം പുറത്തായാൽ പോലും പല ആരാധകരും മത്സരം കാണുവാനായി സ്റ്റേഡിയത്തിൽ എത്തിയ അനുഷ്‍കയെ വിമർശിച്ചിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി താരം ക്രിക്കറ്റുമായും ഒപ്പം നായകൻ കോഹ്ലിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ വിഷമായിട്ടില്ല.

ഒരിടവേളക്ക് ശേഷം നായകൻ കോഹ്ലി : അനുഷ്ക ദമ്പതികളുമായി ബന്ധപ്പെട്ട ഒരു സംഭവത്തിൽ മനസ്സ് തുറക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ചീഫ് സെലക്ടർ എം. എസ്‌. കെ. പ്രസാദ്. ടീമിന്റെ പ്രധാന നേട്ടങ്ങളിൽ ഇന്ത്യൻ ടീം സ്‌ക്വാഡിനെ തിരഞ്ഞെടുത്ത സെലക്ഷൻ കമ്മിറ്റി അംഗങ്ങൾക്ക് മതിയായ പ്രാധാന്യവും ഒപ്പം അംഗീകാരവും ലഭിക്കാറില്ല എന്ന് അദ്ദേഹം വിമർശനം ഉന്നയിക്കുന്നു.

നേരത്തെ 2016-2020 കാലയളവിൽ ഇന്ത്യൻ ദേശീയ ടീമിന്റെ ചീഫ് സെലക്ടർ റോളിലിരുന്ന പ്രസാദ് ഏറെ വിവാദമായ തീരുമാനങ്ങളിൽ പങ്കാളിയായിരുന്നു.2019ലെ ഏകദിന ലോകകപ്പ് ടീമിൽ യുവരാജ് സിംഗ്, അമ്പാടി റായിഡു അശ്വിൻ തുടങ്ങിയ താരങ്ങളെ ഒഴിവാക്കി ഇന്ത്യൻ സ്‌ക്വാഡിനെ പ്രഖ്യാപിച്ചത് ഏറെ വിമർശനം ക്ഷണിച്ചു വരുത്തി. മുൻപ് സെലക്ടമാർ അനുഷ്‍ക ശർമക്ക് ചായ കൊടുത്ത സംഭവം ഏറെ ആക്ഷേപങ്ങൾ കേൾക്കുവാൻ കാരണമായിരുന്നു.

“അനുഷ്ക ശർമ്മക്ക് ചായ കൊടുത്ത ഒരൊറ്റ കാരണത്താൽ വളരെ ഏറെ വിമർശനം കേട്ടവരാണ് ഞങ്ങൾ ഈ സെലക്ടർമാർ.പലരും ഇതിനെ മിക്കി മൗസ് സെലക്ഷൻ എന്ന് വരെ വിളിച്ചു. പക്ഷേ ഇന്ത്യൻ ടീം ഏഴ് പ്രമുഖ താരങ്ങൾ ഇല്ലാതെ ഇതിഹാസ ടെസ്റ്റ് പരമ്പര ജയിച്ചപ്പോൾ ആ ക്രഡിറ്റ് സെലക്ഷൻ കമ്മിറ്റിക്ക് ലഭിച്ചില്ലല്ലോ “പ്രസാദ് തന്റെ അഭിപ്രായം വിശദമാക്കി.