ഇത്തവണത്തെ ലോകകപ്പിൽ വളരെ മോശം ഫോമിലൂടെയാണ് പാക്കിസ്ഥാൻ ഓപ്പണർ മുഹമ്മദ് റിസ്വാൻ കടന്നു പോകുന്നത്. റൺസ് കണ്ടെത്തുവാൻ വളരെയധികം ബുദ്ധിമുട്ടുകയാണ് താരം. ഇപ്പോഴിതാ താരത്തിന് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം ഷാഹിദ് അഫ്രീദി. അതോടൊപ്പം ഇന്ത്യൻ സൂപ്പർ താരം സൂര്യകുമാർ യാദവിനെ പുകഴ്ത്തുകയും താരം ചെയ്തു.
ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് വരെ 20-20 യിൽ ഒന്നാം നമ്പർ ബാറ്റ്സ്മാൻ ആയിരുന്നു റിസ്വാൻ. എന്നാൽ ലോകകപ്പിലെ മോശം ഫോമിലൂടെ താരത്തിന് ആ സ്ഥാനം നഷ്ടമായി. സൂര്യകുമാർ യാദവ് ലോകകപ്പിൽ മികച്ച പ്രകടന പുറത്തെടുത്തതോടെയാണ് റിസ്വാനെ പിന്തള്ളി ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശിനെതിരെ പതുക്കെ ആയിരുന്നു റിസ്വാൻ കളിച്ചത്. 32 പന്തുകളിൽ നിന്ന് രണ്ട് ബൗണ്ടറിയും ഒരു സിക്സറുകളുമടക്കം 32 റൺസ് ആണ് താരം നേടിയത്. ഈ ഇന്നിംഗ്സിന് താരത്തിന് ഒരുപാട് വിമർശനവും വന്നിരുന്നു.
“എതിരാളികള്‍ മുഹമ്മദ് റിസ്വാന്റെ ബാറ്റിങ് ശൈലിയെക്കുറിച്ച് നന്നായി മനസ്സിലാക്കുകയും അതിന് അനുസരിച്ച് തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുന്നതുമാണ് ഇപ്പോഴത്തെ മോശം പ്രകടനത്തിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഗെയിം പ്ലാനില്‍ മാറ്റം വരുത്താന്‍ ആഗ്രഹിക്കുന്നുണ്ടോയെന്നു നേരത്തേ ചോദിച്ചപ്പോള്‍ റിസ്വാന്‍ അതു കാര്യമായെടുക്കാതെ തള്ളിക്കളയുകയായിരുന്നു. ഇതു തന്നെയാണ് റിസ്വാന് ഇപ്പോള്‍ തിരിച്ചടിയായി കൊണ്ടിരിക്കുന്നത്.
സൂര്യകുമാര്‍ യാദവില്‍ നിന്നും മുഹമ്മദ് റിസ്വാനു പല കാര്യങ്ങളും പഠിച്ചെടുക്കാന്‍ സാധിക്കും.ആഭ്യന്തര ക്രിക്കറ്റില്‍ 200-250 മല്‍സരങ്ങളില്‍ കളിച്ചുകഴിഞ്ഞ ശേഷമാണ് സൂര്യകുമാര്‍ അന്താരാഷ്ട്ര്ക്രിക്കറ്റിലേക്കു വന്നിരിക്കുന്നത്. സ്വന്തം ഗെയിമിനെക്കറിച്ച് അദ്ദേഹത്തിനു നന്നായി അറിയാം. വ്യത്യസ്തമായ ഷോട്ടുകള്‍ പരിശീലിക്കുന്നതിനാല്‍ തന്നെ മികച്ച ബോളുകളിലും ഷോട്ടുകള്‍ ലക്ഷ്യമിടാന്‍ സൂര്യക്കു കഴിയും. ഈ ഫോര്‍മാറ്റില്‍ ഒരു ബാറ്ററെന്ന നിലയില്‍ നിങ്ങള്‍ സ്വന്തം ഗെയിമിനെ വികസിപ്പിക്കേണ്ടത് ആവശ്യമാണ്.”- ഷാഹിദ് അഫ്രീദി പറഞ്ഞു.