സൂര്യയുടെ കളി ഞങളെടുത്ത് നടക്കില്ലെന്ന് വഖാർ യൂനിസ്.

ഇത്തവണത്തെ ലോകകപ്പിൽ തകർപ്പൻ പ്രകടനമാണ് സൂര്യകുമാർ യാദവ് കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. നിലവിൽ 5 മത്സരങ്ങളിൽ നിന്ന് 225 റൺസുമായി ഏറ്റവും കൂടുതൽ റൺസ് എടുത്ത് താരങ്ങളിൽ മൂന്നാമതാണ് സൂര്യ കുമാർ യാദവ്. ലോകകപ്പിലെ സെമിഫൈനൽ പോരാട്ടത്തിൽ ഈ വ്യാഴാഴ്ച ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ മത്സരം. ഇപ്പോഴിതാ ഇന്ത്യയുടെ സൂപ്പർ താരം സൂര്യകുമാർ യാദവിനെ പുറത്താക്കാനുള്ള വഴിയെക്കുറിച്ച് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ ഇതിഹാസ താരം വഖാർ യൂനിസ്.

സൂര്യകുമാർ യാദവിനെ പുറത്താക്കാനുള്ള വഴി മാത്രമല്ല ഇത്തവണത്തെ കിരീടം ആരു നേടും എന്നും താരം പ്രവചനം നടത്തി. ഇത്തവണ സെമിഫൈനലിൽ കടന്ന നാല് ടീമുകളിൽ ഏറ്റവും അപ്രതീക്ഷിതമായി എത്തിയത് പാക്കിസ്ഥാനായിരുന്നു. ആദ്യ രണ്ടു മത്സരങ്ങളും തോറ്റു കൊണ്ട് തുടങ്ങിയ പാക്കിസ്ഥാൻ മറ്റു ടീമുകളുടെ റിസൾട്ട് അനുകൂലമായതിനാലാണ് സെമിഫൈനലിൽ സ്ഥാനം നേടിയത്. സൂര്യകുമാർ യാദവിനെ പുറത്താക്കാനുള്ള വഴി മാത്രം പറയുകയല്ല താരത്തെ വാനോളം പുകഴ്ത്തുകയും മുൻ പാക് ഇതിഹാസം ചെയ്തു.

Suryakumar Yadav 1

“ടി20 ഫോര്‍മാറ്റില്‍ സൂര്യകുമാര്‍ യാദവിനെ പുറത്താക്കാനുള്ള ഏറ്റവും നല്ല വഴി ഏതാണ്? ഏകദിനം, ടെസ്റ്റ് എന്നിവയില്‍ നിങ്ങള്‍ക്കു കൃത്യമായ പ്ലാനിങുകള്‍ നടത്തി അദ്ദേഹത്തെ വീഴ്ത്താം. പക്ഷെ ടി20യില്‍ അതു കുറേക്കൂടി കടുപ്പമായിരിക്കും. കാരണം ടി20യില്‍ ബൗളര്‍ ബാക്ക് ഫൂട്ടിലായിരിക്കും. അതുകൊണ്ടു തന്നെ ഏതെങ്കിലുമൊരു ബാറ്റര്‍ ഇങ്ങനെയൊരു ഫോമില്‍ ബാറ്റ് ചെയ്യുമ്പോള്‍ അയാള്‍ക്കെതിരേ ബൗള്‍ ചെയ്യുക ബുദ്ധിമുട്ടേറിയ കാര്യമാണ്.

FB IMG 1667807545017 1

നേരത്തേ നടന്ന സൂപ്പര്‍ 12 മാച്ചില്‍ സൂര്യയെ തന്ത്രപരമായി പുറത്താക്കാന്‍ പാകിസ്താന് കഴിഞ്ഞതായി എനിക്കു തോന്നുന്നു. ഷോര്‍ട്ട് ഡെലിവെറികളിലൂടെ പാക് ബൗളര്‍മാര്‍ അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. സൂര്യയെ ഔട്ടാക്കാനുള്ള ഏക മാര്‍ഗവും ഇതായിരിക്കാം.ഇന്ത്യ വളരെ മികച്ചൊരു ടീമായിട്ടാണ് കാണപ്പെടുന്നത്. ടൂര്‍ണമെന്റിലെ അവസാനത്തെ കുറച്ചു മല്‍സരങ്ങളില്‍ ഇന്ത്യ ഒരു കംപ്ലീറ്റ് ടീമായി മാറിയതു പോലെ തോന്നി. എങ്കിലും പാകിസ്താന്‍ ചാംപ്യന്‍മാരാവുമെന്ന പ്രതീക്ഷയിലാണ് ഞാന്‍. പാക് ടീം ജേതാക്കളായില്ലെങ്കില്‍ ഫേവറിറ്റുകളില്‍ ഇന്ത്യ തന്നെയാണ്.”- വഖാർ യൂനിസ് പറഞ്ഞു.