എന്റെ ബെസ്റ്റ് വരാനിരിക്കുന്നതേ ഉള്ളുവെന്ന് അഫ്രീദി. പഞ്ഞിക്കിട്ട് മറുപടി നൽകി ഇന്ത്യൻ നിര.

virat and shaheen

ഇന്ത്യയുടെ പാകിസ്ഥാനെതീരായ സൂപ്പർ 4 മത്സരത്തിൽ കാണാൻ സാധിച്ചത് ഇന്ത്യൻ മുൻനിരയുടെ ആറാട്ട് തന്നെയായിരുന്നു. ഈ ബാറ്റിംഗ് വെടിക്കെട്ടിൽ പരാജയമായി മാറിയത് പാകിസ്ഥാൻ വലിയ പ്രതീക്ഷയോടെ ഉയർത്തിക്കൊണ്ടുവന്ന ഷാഹിൻ അഫ്രിദിയും.

ഇന്ത്യൻ ബാറ്റിംഗ് നിരയെ താൻ ചുരുട്ടിക്കിട്ടും എന്ന രീതിയിൽ പ്രകോപനപരമായ ഒരുപാട് പ്രസ്താവനകളും അഫ്രിദി നടത്തി. എന്നാൽ മത്സരത്തിൽ എല്ലാത്തരത്തിലും അഫ്രിദിയെ അടിച്ചു തൂക്കിയാണ് ഇന്ത്യ ആധിപത്യം സ്ഥാപിച്ചത്. ഒരു പക്ഷേ സമീപകാലത്ത് ഏകദിന മത്സരങ്ങളിൽ ഇത്രയധികം തല്ലു വാങ്ങിയ അഫ്രിദിയെ ആരും കണ്ടിട്ടുണ്ടാവില്ല.

മത്സരത്തിൽ 10 ഓവറുകൾ പന്തെറിഞ്ഞ അഫ്രിദി വഴങ്ങിയത് 79 റൺസായിരുന്നു. 7.9 എന്ന ദയനീയമായ എക്കണോമി റൈറ്റിലാണ് അഫ്രിദി മത്സരം പൂർത്തിയാക്കിയത്. മത്സരത്തിൽ കേവലം ഒരു വിക്കറ്റ് മാത്രമാണ് അഫ്രിദിയ്ക്ക് നേടാൻ സാധിച്ചത്. ശുഭ്മാൻ ഗില്ലിന്റെ വിക്കറ്റ്. ഇതോടുകൂടി അഫ്രിദി എന്ന ഊതി പെരുപ്പിച്ച ബലൂൺ അവസാനിക്കുകയാണ്. മത്സരത്തിന്റെ തൊട്ടു മുൻപ് വരെ വലിയ വീമ്പു പറഞ്ഞ അഫ്രിദിക്ക് കിട്ടിയ തിരിച്ചടി തന്നെയാണ് മത്സരത്തിലെ ഇന്ത്യൻ ബാറ്റർമാരുടെ പഞ്ഞിക്കിടൽ.

See also  ജയസ്വാളിന്റെ ഫോമിനെപ്പറ്റി ആശങ്കയില്ല. ചോദ്യങ്ങൾക്ക് ബാറ്റുപയോഗിച്ച് അവൻ മറുപടി നൽകും. സുനിൽ ഗവാസ്കർ പറയുന്നു.

സൂപ്പർ നാല് മത്സരത്തിന്റെ തലേദിവസം രോഹിത് ശർമയ്ക്കും ഇന്ത്യൻ ടീമിനും വലിയ മുന്നറിയിപ്പായിരുന്നു അഫ്രിദി നൽകിയത്. “ഇന്ത്യയുമായുള്ള മത്സരങ്ങളൊക്കെയും എനിക്ക് വളരെ സ്പെഷ്യലാണ്. അണ്ടർ 16 മത്സരങ്ങൾ കളിക്കുമ്പോൾ മുതൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരത്തെ ഞാൻ വളരെ ആവേശകരമായാണ് നോക്കി കണ്ടിരുന്നത്. ഇന്ത്യക്കെതിരെ എന്റെ ഏറ്റവും മികച്ച പ്രകടനം ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് ഞാൻ കരുതുന്നത്. ഇതുവരെ ഉണ്ടായത് വെറും തുടക്കം മാത്രമാണ്. ഏറ്റവും മികച്ച പ്രകടനങ്ങൾ ഇനി വരാൻ പോകുന്നതേയുള്ളൂ.”- അഫ്രിദി മത്സരത്തിന് മുൻപ് പറഞ്ഞിരുന്നു.

എന്നാൽ മത്സരശേഷം ഇതിനെല്ലാമുള്ള മറുപടി ഇന്ത്യ ബാറ്റ് കൊണ്ട് നൽകിയിരിക്കുകയാണ്. ഇന്ത്യൻ ടീമിനെതിരെ അനായാസം വിജയം നേടി ഏഷ്യാകപ്പ് സ്വന്തമാക്കാനെത്തിയ അഫ്രീദിയെ ഒരു പാഠം പഠിപ്പിച്ചാണ് ഇന്ത്യ മടക്കി അയച്ചിരിക്കുന്നത്. അഫ്രിദി ഇന്ത്യൻ ബാറ്റർമാരെ എറിഞ്ഞിടുമെന്ന് പറഞ്ഞ മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി അടക്കമുള്ളവരുടെ വായടപ്പിച്ചാണ് ഇന്ത്യ മാസ്സ് കാട്ടിയത്. ലോകകപ്പിൽ ഇന്ത്യക്കെതിരെ പോരാടുമ്പോഴും പാകിസ്ഥാൻ അഫ്രിദിയുടെ ഈ ദയനീയ പ്രകടനം മറക്കില്ല എന്നത് ഉറപ്പാണ്.

Scroll to Top