ഇന്ത്യക്കായി രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച സ്പിന്നര്‍ ഷഹബാസ് നദീം ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനും ഓവര്‍സീസ് ലീഗുകളില്‍ പങ്കെടുക്കാനുമാണ് ഷഹബാസ് നദീം ഈ വിരമിക്കല്‍ തീരുമാനം എടുത്തത്.
ജാര്‍ഘണ്ട് താരമായ ഷഹബാസ് നദീം 140 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നും 542 വിക്കറ്റാണ് വീഴ്ത്തിയത്. ”ഞാന്‍ സെലക്ടര്‍മാരുടെ പ്ലാനുകളില്‍ ഇല്ലാ. അതിനാല്‍ ടീം ഇന്ത്യയില്‍ എനിക്ക് കളിക്കാനാവില്ലാ. കഴിവുള്ള താരങ്ങള്‍ അവസരത്തിനായി കാത്തിരിക്കുന്നുണ്ട്. ”
”ടീം ഇന്ത്യയിൽ എനിക്ക് അവസരങ്ങളുണ്ടായിരുന്നെങ്കിൽ ഞാൻ തുടർന്നും കളിക്കുമായിരുന്നു. എന്നിരുന്നാലും, സമീപഭാവിയിൽ അവസരങ്ങളൊന്നും ഞാൻ പ്രതീക്ഷിക്കുന്നില്ല. അതിനാൽ ഇന്ത്യൻ ക്രിക്കറ്റിൽ നിന്ന് വിരമിക്കാനും വ്യത്യസ്ത ലീഗുകളിൽ ഭാഗ്യം പരീക്ഷിക്കാനും ആണ് ഞാൻ തീരുമാനിച്ചിരിക്കുന്നത്” ഷഹബാസ് നദീം പറഞ്ഞു.
2019 ല്‍ സൗത്താഫ്രിക്കന്‍ സീരീസിലായിരുന്നു ഷഹബാസ് നദീം ഇന്ത്യന്‍ അരങ്ങേറ്റം നടത്തിയത്. മത്സരത്തില്‍ 4 ന് 40 എന്ന വിക്കറ്റ് നേട്ടവുമായാണ് അവസാനിച്ചത്. അവസാനമായി 2 വര്‍ഷത്തിനു ശേഷം ഇംഗ്ലണ്ടിനെതിരെയാണ് ഷഹബാസ് നദീം ഇന്ത്യന്‍ ജേഴ്സി അണിഞ്ഞത്.
ഇതാണ് ശരിയായ സമയം. റെക്കോഡുകള്‍ക്കായി സ്റ്റേറ്റ് ടീമില്‍ കളിക്കേണ്ട കാര്യമില്ലാ. യുവതാരങ്ങള്‍ക്ക് അവസരം നല്‍കുന്നതാണ് നല്ലത്. വിരമിക്കല്‍ പ്രഖ്യാപിച്ചു ഷഹബാസ് നദീം പറഞ്ഞു.
ഐപിഎല്ലില്‍ ഹൈദരബാദിനും ഡല്‍ഹിക്കും വേണ്ടി കളിച്ച താരം 72 മത്സരങ്ങളില്‍ നിന്നായി 48 വിക്കറ്റ് വീഴ്ത്തിയട്ടുണ്ട്.